ക്ലാസെടുക്കുന്നതിനിടെ വിദ്യാര്‍ഥി അധ്യാപകനെ കുത്തികൊലപ്പെടുത്തി

വിദ്യാര്‍ഥിയെ അധ്യാപകന്‍ ശകാരിച്ചിരുന്നെന്നാണ് വിവരം. പിന്നാലെയാണ് സംഭവം. വിദ്യാര്‍ഥിക്ക് കത്തി എവിടെ നിന്ന് ലഭിച്ചുവെന്നതിനെ കുറിച്ച് അന്വേഷണം നടക്കുന്നതായി എഎസ്പി മൊയിദുള്‍ ഇസ്ലാം അറിയിച്ചു.

author-image
Athira Kalarikkal
New Update
d

Representative Image

Listen to this article
0.75x1x1.5x
00:00/ 00:00

ശിവസാഗര്‍ : അസമില്‍ അധ്യാപകനെ കുത്തിക്കൊന്ന് വിദ്യാര്‍ഥി. പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് ക്ലാസെടുക്കുന്നതിനിടെ അധ്യാപകനെ കത്തി ഉപയോഗിച്ച് കുത്തിക്കൊന്നത്. സംഭവത്തില്‍ വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തു. ശിവസാഗര്‍ ജില്ലയിലെ ലഖിമി നഗറിലുള്ള സ്വകാര്യ കോച്ചിങ് അക്കാദമിയില്‍ ശനിയാഴ്ച്ച വൈകീട്ടോടെയായിരുന്നു സംഭവം. സയന്‍സ് അധ്യാപകനായ ആന്ധ്രാപ്രദേശ് സ്വദേശി രാജേഷ് ബാബുവാണ് കൊല്ലപ്പെട്ടത്. വിദ്യാര്‍ഥിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ രാജേഷ് ബാബുവിനെ ആദ്യം പ്രദേശത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമാകുകയായിരുന്നു. വൈകാതെ അധ്യാപകന്റെ മരണം സ്ഥിരീകരിച്ചു. വിദ്യാര്‍ഥിയെ അധ്യാപകന്‍ ശകാരിച്ചിരുന്നെന്നാണ് വിവരം. പിന്നാലെയാണ് സംഭവം. വിദ്യാര്‍ഥിക്ക് കത്തി എവിടെ നിന്ന് ലഭിച്ചുവെന്നതിനെ കുറിച്ച് അന്വേഷണം നടക്കുന്നതായി എഎസ്പി മൊയിദുള്‍ ഇസ്ലാം അറിയിച്ചു.

assam Murder Case