പ്രണയപ്പകയിൽ യുവതിയെ കുത്തിക്കൊന്ന്  ഒളിവിൽ കഴിഞ്ഞ ഒഡീഷ സ്വദേശി പിടിയിൽ

പെരുമ്പളം ജംക്‌ഷനു സമീപമുള്ള കമ്പനിയിൽവച്ചാണ് തൊഴിലാളിയായ റ്വിതികയെ സുഹൃത്തായ സാമുവൽ കുത്തി പരുക്കേൽപ്പിച്ചത്. കോട്ടയത്ത് ചികിത്സയിലിരിക്കെ നാലിന് രാത്രിയോടെ റ്വിതിക മരിച്ചു.

author-image
Rajesh T L
New Update
odisha

സാമുവൽ രൂപമതി, റ്വിതിക സാഹു

Listen to this article
0.75x 1x 1.5x
00:00 / 00:00

 ആലപ്പുഴ:  ഒഡീഷ സ്വദേശിനിയെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. കണ്ടമൽ ചെൻചെടി ബന്ധ ബജുസ്വാതി സാഹുവിന്റെ മകൾ റ്വിതിക സാഹു (25) കൊല്ലപ്പെട്ട കേസിലാണ് സുഹൃത്തും ഒഡീഷ സ്വദേശിയുമായ  സാമുവൽ രൂപമതി (28) അറസ്റ്റിലായത്.

ഏപ്രിൽ രണ്ടിനു പുലർച്ചെ ഒരു മണിയോടെ പെരുമ്പളം ജംക്‌ഷനു സമീപമുള്ള കമ്പനിയിൽവച്ചാണ് തൊഴിലാളിയായ റ്വിതികയെ സുഹൃത്തായ സാമുവൽ കുത്തി പരുക്കേൽപ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ റ്വിതികയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിതി വഷളായതോടെ  കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോട്ടയത്ത് ചികിത്സയിലിരിക്കെ നാലിന് രാത്രി 11 മണിയോടെ റ്വിതിക മരിച്ചു.  പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും ഇരുവരും തമ്മിൽ നാലുവർഷമായി അടുപ്പത്തിൽ ആയിരുന്നെന്നും റ്വിതിക ബന്ധത്തിൽ നിന്നും പിന്മാറിയതിൻ്റെ വൈരാഗ്യത്തിലാണ് പ്രതി എത്തി റ്വിതികയെ കൊലപ്പെടുത്തിയത് എന്നും പ്രതി സമ്മതിച്ചതായാണ് പോലീസ് പറയുന്നത്. 

പ്രതിയെ പൂച്ചാക്കലിലെ  സംഭവസ്ഥലത്ത് എത്തിച്ച്  തെളിവുകൾ ശേഖരിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ഉച്ചയോടെ പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പൂച്ചാക്കൽ പൊലീസ് ഇൻസ്പക്ടർ എൻ.ആർ. ജോസ് അറിയിച്ചു.

odisha murder