പിതാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ യുവാവ് പിടിയില്‍

ബാലുശ്ശേരി എകലൂരില്‍ പിതാവിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ യുവാവ് പിടിയില്‍. കരാട്ടെ പരിശീലകനായിരുന്ന ദേവദാസിനെയാണ് (61) മകന്‍ മര്‍ദിച്ചു കൊലപ്പെടുത്തിയത്.

author-image
Athira Kalarikkal
New Update
arrest

Representational Image

Listen to this article
0.75x 1x 1.5x
00:00 / 00:00

 

കോഴിക്കോട് : ബാലുശ്ശേരി എകലൂരില്‍ പിതാവിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ യുവാവ് പിടിയില്‍. കരാട്ടെ പരിശീലകനായിരുന്ന ദേവദാസിനെയാണ് (61) മകന്‍ മര്‍ദിച്ചു കൊലപ്പെടുത്തിയത്. മകന്‍ അക്ഷയ്യെ (26) പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കള്‍ രാത്രിയാണ് പരുക്കേറ്റ ദേവദാസിനെ അക്ഷയ് ആശുപത്രിയില്‍ എത്തിച്ചത്. വീണു പരുക്കേറ്റു എന്നാണ് ആശുപത്രി അധികൃതരോട് പറഞ്ഞത്.

ചൊവ്വാഴ്ച മരണത്തിനു കീഴടങ്ങി. പോസ്റ്റ്മോര്‍ട്ടത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് അക്ഷയ്യെ കസ്റ്റഡിയില്‍ എടുത്തു. ദേവദാസും അക്ഷയ്യും ഒരുമിച്ചിരുന്ന് മദ്യം കഴിക്കാറുണ്ടായിരുന്നു. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്.

ദേവദാസിനെ വീടിനുളളില്‍ കെട്ടിയിട്ട് മര്‍ദിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ലഹരി ഉപയോഗത്തെത്തുടര്‍ന്ന് മുന്‍പും വീട്ടില്‍ പ്രശ്‌നമുണ്ടായിരുന്നു. ഇതെത്തുടര്‍ന്ന് മകളുടെ കൂടെയാണ് ദേവദാസിന്റെ ഭാര്യ താമസിക്കുന്നത്. അക്ഷയ് ലഹരിക്കടിമയായിരുന്നു എന്നാണ് വിവരം.  

 

Murder Case arrested