തിരുവനതപുരം : തിരുവനതപുരം തമ്പാനൂരിലെ ടൂറിസ്റ്റ് ഹോമിൽ യുവതിയെ കൊലപ്പെടുത്തി മധ്യവയസ്ക്കൻ തൂങ്ങിമരിച്ചു.പേയാട് സ്വദേശി ആശയെ കൊലപ്പെടുത്തി സി കുമാരനെന്നയാൾ ആത്മഹത്യ ചെയ്തുവെന്നാണ് പോലീസിന്റെ നിഗമനം.മുറിയിൽ മൽപ്പിടിത്തം നടന്നതായി പോലീസ് പറയുന്നു.ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.കുമാരനെന്നയാൾ ജനുവരി പത്തിനാണ് തമ്പാനൂർ ബസ്റ്റാന്റിനു സമീപത്തെ ലോഡ്ജിൽ മുറിയെടുക്കുന്നത്.ആശ ശനിയാഴ്ച വൈകിട്ടാണ് ലോഡ്ജിലേക്കെത്തുന്നത്.അതിനു ശേഷം ഇന്ന് രാവിലെ'ടൂറിസ്റ്റ് ഹോമിലെ ജീവനക്കാർ പരിശോധിച്ചപ്പോഴാണ് രണ്ടുപേരുടെയും മൃതദേഹം കാണുന്നത്.ആശയുടെ മൃതദേഹം കഴുത്തറുത്ത നിലയിൽ രക്തത്തിൽ കുളിച്ചാണ് കാണപ്പെട്ടത്.കുമാരനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി.കുമാരന്റെ കൈത്തണ്ടയിലും തോളിലും മുറിവുകളേറ്റ പാടുകളുണ്ടായിരുന്നു.ആശയുടെ ശരീരത്തിലും ക്ഷതമേറ്റ പാടുകളുണ്ടായിരുന്നു.പെട്ടെന്നുള്ള പ്രകോപനമാണ് കൊലപാകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.മൽപിടിത്തം നടന്നതിന്റെ തെളിവുകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരത്ത് അരുംകൊല
തിരുവനതപുരം തമ്പാനൂരിലെ ടൂറിസ്റ്റ് ഹോമിൽ യുവതിയെ കൊലപ്പെടുത്തി മധ്യവയസ്ക്കൻ തൂങ്ങിമരിച്ചു.പേയാട് സ്വദേശി ആശയെ കൊലപ്പെടുത്തി സി കുമാരനെന്നയാൾ ആത്മഹത്യ ചെയ്തുവെന്നാണ് പോലീസിന്റെ നിഗമനം.
New Update