മാന്തവാടിയില്‍ യുവതിയുടെ കൊലപാതകം ; പ്രതിയെയും കുട്ടിയെയും കണ്ടെത്തി

അട്ടപ്പാറയിലെ എസ്റ്റേറ്റിന് സമീപത്തെ വീടിനടുത്തെ വനമേഖലയില്‍ നിന്നുമാണ് പ്രതിയെയും കുട്ടിയെയും കണ്ടെത്തിയത്.പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

author-image
Sneha SB
New Update
ACCUSE


വയനാട് : വയനാട് മാനന്തവാടിയില്‍ യുവതിയെ കൊലപ്പെടുത്തിയ പ്രതി പിടിയില്‍,ദിലീഷാണ് പിടിയിലായത്.യുവതിയുടെ ഒന്‍പത് വയസ്സുകാരിയായ മകളെ കാണാനില്ലായിരുന്നു.കൊലപാതകത്തിനു ശേഷം കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ട് പോവുകയായിരുന്നു.അട്ടപ്പാറയിലെ എസ്റ്റേറ്റിന് സമീപത്തെ വീടിനടുത്തെ വനമേഖലയില്‍ നിന്നുമാണ് പ്രതിയെയും കുട്ടിയെയും കണ്ടെത്തിയത്.പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.പ്രതികൂലമായ കാലാവസ്ഥ ആയതിനാല്‍ ഇന്ന് പുലര്‍ച്ചെയാണ് ഊര്‍ജിതമായ തിരച്ചില്‍ ആരംഭിച്ചത്.കുട്ടിക്കായി ഡ്രോണ്‍ ഉപയോഗിച്ചുളള തിരച്ചില്‍ നടത്തിയിരുന്നു.രാവിലെ തിരച്ചിലില്‍ പ്രതിയുടെതെന്ന് സംശയിക്കുന്ന ഫോണും പുതപ്പും ലഭിച്ചിരുന്നു.ഇന്നലെ അട്ടപ്പാറയിലാണ് യുവതി കൊല്ലപ്പെട്ടത് . യുവതിയുടെ മൂത്ത മകള്‍ക്കും പരിക്കേറ്റിരുന്നു പെണ്‍കുട്ടി ചികിത്സയിലാണ്.

wayanad murder accused