/kalakaumudi/media/media_files/2025/06/30/tsr-evidence-2025-06-30-14-40-07.png)
തൃശൂര്‍ : തൃശൂര്‍ പുതുക്കാടില്‍ നവജാതശിശുക്കളെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ അസ്ഥികള്‍ പൊലീസ് കണ്ടെടുത്തു.അമ്മയായ അനീഷയാണ് പ്രസവിച്ചുടന്‍ കുട്ടികളെ കൊലപ്പെടുത്തിയത്.ഇവിടെ നടത്തിയ പരിശോധനയ്‌ക്കൊടുവില്‍ പൊലീസ് അസ്ഥിക്കഷണങ്ങള്‍ കണ്ടെടുക്കുകയായിരുന്നു.ഫൊറന്‍സിക് വിദഗ്ദരും സ്ഥലത്തെത്തിയിരുന്നു.അസ്ഥികള്‍ ശാസ്ത്രീയ പരിശോധനകള്‍ക്കായി കൊണ്ടുപോകും.
ഫെയ്‌സ്ബുക്ക് വഴിയാണ് ഭവിനും അനീഷയും പ്രണയത്തിലാകുന്നത്.2021 ലും 2024 ലുമായാണ് ഇവര്‍ക്ക് കുട്ടികള്‍ ജനിക്കുന്നത്.ആദ്യത്തെ കുഞ്ഞിനെ അനീഷയുടെ വീട്ടിലെ ശുചിമുറിയിലാണ് പ്രസവിച്ചത്.രണ്ടാമത്തെ കുഞ്ഞിനെ വീട്ടിലെ മുറിയിലുമാണ് പ്രസവിച്ചത്.യൂട്യൂബ് നോക്കിയാണ് യുവതി പ്രസവിച്ചത്,അതിനുശേഷം കുഞ്ഞുങ്ങളെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു.
അനീഷ തൂമ്പ ഉപയോഗിച്ച് പറമ്പില്‍ കുഴിയെടുക്കുന്നതും ബക്കറ്റില്‍ എന്തോ കൊണ്ടുവരുന്നതും കണ്ടിരുന്നുവെന്ന അയല്‍വാസി ഗരിജ മൊഴി നിര്‍ണ്ണായകമായി.അനീഷയുമായി ഇന്നലെ പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കുഴിയെടുക്കാന്‍ ഉപയോഗിച്ച തൂമ്പ അനീഷ പൊലീസിനു കാണിച്ചുകൊടുത്തു.