/kalakaumudi/media/media_files/2025/08/23/police-2025-08-23-08-04-42.jpg)
തൃശ്ശൂര്‍: കൊടുങ്ങല്ലൂരില്‍ കൊലപാതക കേസ് പ്രതിയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയ നിലയില്‍. നിരവധി കേസുകളില്‍ പ്രതിയായ സുദര്‍ശനന്റെ ജനനേന്ദ്രിയമാണ് അതി ക്രൂരമായി മര്‍ദിച്ചശേഷം മുറിച്ച് മാറ്റിയത്. ആലപ്പുഴയില്‍ നിന്നാണ് സുദര്‍ശനെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്.
ആലപ്പുഴ അരൂര്‍ സ്വദേശിയാണ് 42കാരനായ സുദര്‍ശനന്‍. ഒക്ടോബര്‍ 21നാണ് അടിയേറ്റ നിലയില്‍ കൊടുങ്ങല്ലൂരില്‍ നിന്ന് ഇയാളെ കണ്ടെത്തുന്നത്. ദേഹമാസകലം പരിക്കേറ്റ നിലയിലാണ് 42കാരനെ കണ്ടെത്തിയത്.
ശരീരമാസകലം കത്തികൊണ്ട് കുത്തേറ്റു മുറിവുകളും മറ്റ് മര്‍ദ്ദനവും ഇയാള്‍ക്ക് ഏറ്റിരുന്നു. ക്രൂരമായ ആക്രമണത്തില്‍ ഇയാളുടെ കാഴ്ചയ്ക്ക് തകരാറ് സംഭവിച്ചിരുന്നു. ആരോഗ്യ നില ഗുരുതരമായി ചികിത്സയില്‍ തുടരുന്നതിനാല്‍ സംഭവിച്ചതില്‍ ഇനിയും വ്യക്തതയില്ല.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
