ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; എം.സി കമറുദ്ദീനും പൂക്കോയ തങ്ങളും ഇ.ഡി കസ്റ്റഡിയില്‍

കേസുമായി ബന്ധപ്പെട്ട് എം.സി കമറുദ്ദീനെയും പൂക്കോയ തങ്ങളെയും കൂടുതല്‍ ചോദ്യം ചെയ്യാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം. അതേ സമയം രണ്ടു പേരും നാളെ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും

author-image
Biju
New Update
df

കോഴിക്കോട്: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ മുസ്ലീം ലീഗ് നേതാക്കളായ എം.സി കമറുദ്ദീനും പൂക്കോയ തങ്ങളും ഇ.ഡിയുടെ കസ്റ്റഡിയില്‍. കോഴിക്കോട് അഡീഷണല്‍ സെഷന്‍സ്  കോടതിയാണ് ഇരുവരേയും രണ്ടു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്. തെളിവ് ശേഖരണത്തിന് വേണ്ടി ഇരുവരേയും കസ്റ്റഡിയില്‍ ആവശ്യമുണ്ടെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. 

കേസുമായി ബന്ധപ്പെട്ട് എം.സി കമറുദ്ദീനെയും പൂക്കോയ തങ്ങളെയും കൂടുതല്‍ ചോദ്യം ചെയ്യാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം. അതേ സമയം രണ്ടു പേരും  നാളെ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും. കഴിഞ്ഞ തിങ്കഴാള്ചയാണ്  ഇരുവരെയും ഇ.ഡി അറസ്റ്റ് ചെയ്തത്. 

നേരത്തെ   പ്രതികളുടെ 20 കോടിയോളം രൂപ വില വരുന്ന വസ്തു വകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടു കെട്ടിയിരുന്നു. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ വിവധ ശാഖകള്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തുടങ്ങിയ ശേഷം നിക്ഷേപകരെ കബളിപ്പിച്ചുവെന്നതാണ് കേസ്. ആദ്യം ലോക്കല്‍ പോലീസും പിന്നീട്  ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് 2022ലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുത്തത്.

 

fashion gold case