തിരുവനന്തപുരത്തെ ഐബി ഉദദ്യോഗസ്ഥയുടെ മരണം; ദുരൂഹത ഒഴിയുന്നില്ല

പ്രശ്‌നങ്ങളൊന്നും പറഞ്ഞിട്ടില്ല. പ്രായം കുറഞ്ഞ മേഘയോട് കരുതലോടെയാണ് സഹപ്രവര്‍ത്തകര്‍ ഇടപെട്ടിരുന്നത്. മേഘയുടെ വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും പിതാവ് പറഞ്ഞു. എന്നാല്‍, സഹപ്രവര്‍ത്തകന്‍ പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു

author-image
Biju
New Update
df

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തില്‍ ദുരൂഹതയുള്ളതായി പിതാവ് മധുസൂദനന്‍. മുറിയില്‍ പോകുന്നുവെന്ന് പറഞ്ഞു പോയ മകള്‍ എങ്ങനെയാണ് റെയില്‍വേ ട്രാക്കില്‍ എത്തിയതെന്നും അപകട സമയത്ത് മകള്‍ക്ക് വന്ന ഫോണ്‍ കോള്‍ ആരുടേതായിരുന്നുവെന്നും പരിശോധിക്കണം. അന്വേഷണത്തിലൂടെ ദുരൂഹത നീക്കാന്‍ ഐബിക്കും പേട്ട പൊലീസിലും പരാതി നല്‍കുമെന്നും പിതാവ് പറഞ്ഞു. 

''ഏഴു മണിക്ക് വിളിച്ചിരുന്നു. ഷിഫ്റ്റ് കഴിഞ്ഞു, രാവിലെ കഴിക്കാന്‍ എന്തെങ്കിലും വാങ്ങിയിട്ട് റൂമിലേക്ക് പോവുകയാണെന്ന് പുറഞ്ഞു. റൂമിലേക്ക് പോകുന്ന വഴിക്ക് റെയില്‍വേ ക്രോസിങ്ങോ ട്രാക്കോ ഇല്ല. പക്ഷേ ആ വഴി ഉപേക്ഷിച്ച് അവള്‍ റെയില്‍വേ ട്രാക്കിന് അടുത്തേക്കു പോയി. അങ്ങനെ സംഭവിക്കണമെങ്കില്‍ ആരെങ്കിലും വിളിക്കുകയോ മറ്റോ ചെയ്തിട്ടുണ്ടോ എന്ന സംശയമാണ് ഇപ്പോഴുള്ളത്. 

പത്തു മണിയായപ്പോഴാണ് ട്രെയിന്‍ അപകടം സംഭവിച്ചുവെന്ന് വിവരം കിട്ടുന്നത്. അപ്പോഴാണ് സംശയം വരുന്നത്. ചാനലില്‍ പറഞ്ഞു കേട്ടു, ഫോണില്‍ സംസാരിച്ചുകൊണ്ടാണ് പോയതെന്ന്. മൊബൈല്‍ ഫോണ്‍ ഒക്കെ പരിശോധിച്ച് എന്തെങ്കിലും അസ്വാഭാവികമായി നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ പരാതി നല്‍കാന്‍ പോവുകയാണ്'' പിതാവ് പറഞ്ഞു. 

പ്രശ്‌നങ്ങളൊന്നും പറഞ്ഞിട്ടില്ല. പ്രായം കുറഞ്ഞ മേഘയോട് കരുതലോടെയാണ് സഹപ്രവര്‍ത്തകര്‍ ഇടപെട്ടിരുന്നത്. മേഘയുടെ വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും പിതാവ് പറഞ്ഞു.  എന്നാല്‍, സഹപ്രവര്‍ത്തകന്‍ പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഫോണില്‍ സംസാരിച്ച് കൊണ്ട് ട്രാക്കിലേക്ക് ചാടുകയായിരുന്നു എന്നാണ് ലോക്കോ പൈലറ്റിന്റെ മൊഴി. 

കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് പോകും വഴിയാണ് മേഘ ട്രെയിനിനു മുന്നില്‍ ചാടുന്നത്. റിട്ടയേര്‍ഡ് അധ്യാപകനായ മധുസൂദനന്റെയും കളക്ടറേറ്റ് ജീവനക്കാരി നിഷയുടേയും ഏകമകളാണ് മേഘ. ഒരു വര്‍ഷം മുന്‍പാണ് എമിഗ്രേഷന്‍ വിഭാഗത്തിലെ സെക്യൂരിറ്റി അസിസ്റ്റന്റായി മേഘ ജോലിയില്‍ പ്രവേശിച്ചത്. 

 

TRIVANDRUM AIRPORT