/kalakaumudi/media/media_files/2025/03/31/DQDvaBTVEeOTiJfXk5IK.jpg)
കൊല്ലം : കേരളത്തിലേക്ക് വന്‍ തോതില്‍ സിന്തറ്റിക് ഡ്രഗ്‌സുകള്‍ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയായ നൈജീരിയന്‍ സ്വദേശി പിടിയില്‍. അഗ്‌ബെദോ സോളമന്‍(29) നെയാണ് ഇരവിപുരം പൊലീസ് ഡല്‍ഹിയില്‍ എത്തി പിടികൂടിയത്.
നൈജീരിയന്‍ സ്വദേശികള്‍ കൂടുതലായി താമസിക്കുന്ന ഉത്തം നഗര്‍ ഹസ്ത്തുല്‍ വില്ലേജില്‍ നിന്നാണ് പ്രതിയെ ഇരവിപുരം പൊലീസ് സാഹസികമായി കീഴടക്കിയത്.
കൊല്ലത്ത് അറസ്റ്റിലായ ലഹരിക്കേസ് പ്രതിയില്‍ നിന്നാണ് ഇയാളെക്കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് സിറ്റി പൊലീസ് കമ്മീഷ്ണര്‍ കിരണ്‍ നാരായണന്റെ നിര്‍ദ്ദേശ പ്രകാരം ഇരവിപുരം സ.ഐ രാജീവും സംഘവും മാര്‍ച്ച് 25 ന് ഡല്‍ഹിയില്‍ എത്തി. ദിവസങ്ങളോളം അവിടെ താമസിച്ച് നടത്തിയ രഹസ്യ അന്വഷണത്തിന് ഒടുവിലാണ് ലഹരി കടത്തിലെ മുഖ്യകണ്ണിയായ അഗ്‌ബെദോ സോളമന്‍ പിടിയിലായത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് ലഹരി എത്തിക്കുന്നത് അഗ്‌ബെദോ യുടെ സംഘമാണെന്നാണ് പോലീസിന്റെ നിയമനം.
ഇരവിപുരം എസ്. എച്ച്. ഒ രാജീവ്, സിബിള്‍ പോലീസ് ഓഫീസര്‍മാരായ സുമേഷ്, വിക്ടര്‍, ഷാന്‍ അലി, സജിന്‍, സുമേഷ്, എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.