നന്തൻകോട് കൂട്ടക്കൊലപാതക്കേസിൽ പ്രതി കേദൽ ജിൻസൺ രാജക്ക് ജീവപര്യന്തവും 15 ലക്ഷം രൂപ പിഴയും. തിരുവന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴത്തുക അമ്മാവന് ജോസ് സുന്ദരത്തിന് നൽകണം. കഴിഞ്ഞ ദിവസമാണ് പ്രതി കുറ്റക്കാരാനാണെന്ന് കോടതി കണ്ടെത്തിയത്. കൊലപാതകങ്ങൾ നടന്ന് 8 വർഷങ്ങൾക്ക് ശേഷമാണ് വിധി വന്നിരിക്കുന്നത്. വിധിയിൽ തൃപ്തരാണെന്നാണ് പ്രോക്‌സിക്യൂഷന്റെ പ്രതികരണം.
വീട്ടിന് തീയിട്ടതിന് 7 വർഷത്തെ കഠിന തടവ് തെളിവ് നശിപ്പിച്ചതിന് 5 വർഷത്തെ തടവ് രണ്ടും കൂടി ചേർത്ത് 12 വർഷത്തെ ശിക്ഷ അനുഭവിച്ചതിന് ശേഷമായിരിക്കും ജീവപര്യന്തം തടവ് ആരംഭിക്കുന്നത്.65 ദിവസം നീണ്ട വാദത്തിന് ശേഷമാണ് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. കൊലപാതകം, തെളിവ് നശിപ്പിക്കൽ, മാരകായുധം ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ, വീട് തകർക്കൽ, ബന്ദിയാക്കൽ തുടങ്ങിയ കുറ്റങ്ങളാണ് കേഡലിനെതിരെ തെളിഞ്ഞത്.
പ്രതിയുടെ പ്രായം പരിഗണിക്കണമെന്നും മാനസിക വൈകല്യമുണ്ടെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു എന്നാൽ മാനസികരോഗമുള്ള ഒരാൾ എങ്ങനെ മൂന്ന് പേരെ ക്രൂരമായി കൊല്ലുമെന്ന് പ്രോസിക്യുഷൻ ചോദിച്ചു ആരോടും സഹകരിച്ചില്ല എന്നത് മാനസികരോഗമാണെന്ന തരത്തിൽ വ്യാഖ്യാനിക്കാൻ കഴിയില്ല. ജന്മം നൽകിയ അമ്മയെയും സഹദരിയെയും എങ്ങനെ കൊല്ലാൻ സാധിക്കും കേഡൽ പുറത്തിറങ്ങിയാൽ വീണ്ടും ഇത്തരം പ്രവൃത്തികൾ ചെയ്യില്ലെന്ന ഉറപ്പ് നൽകാൻ ആർക്കു കഴിയുമെന്നും പ്രോസിക്യൂഷൻ ചോദിച്ചു
2017 ഏപ്രിൽ ഒമ്പതിനാണ് ക്ലിഫ് ഹൗസിന് സമീപമുള്ള വീട്ടിൽ അമ്മ ഡോ. ജീൻ പത്മ, അച്ഛൻ പ്രൊഫ. രാജ് തങ്കം, സഹോദരി കരോലിൻ, ബന്ധു ലളിത എന്നിവരെ കേഡൽ കൊലപ്പെടുത്തിയത്. മൂന്നുപേരുടെ മൃതദേഹം കത്തിക്കരിഞ്ഞും ഒരാളുടേത് കിടക്കവിരിയിൽ പൊതിഞ്ഞ നിലയിലുമായിരുന്നു. കൊലപാതക ശേഷം കടന്നുകളഞ്ഞ ജിന്സനെ പിന്നീട് പോലീസ് പിടി കൂടുക ആയിരുന്നു.