/kalakaumudi/media/media_files/2025/08/05/attack-2025-08-05-13-01-24.jpg)
കൊല്ലം : കൊല്ലം കൊട്ടാരക്കരയില്‍ വായോധികയെ ക്രൂരമായി മര്‍ദ്ദിച്ചു. റിട്ട. അധ്യാപികയായ 78 വയസുള്ള സരസമ്മയെയാണ് അയല്‍വാസി ശശിധരന്‍ വീട് കയറി ആക്രമിച്ചത്. കൊട്ടാരക്കര ഗാന്ധിമുക്കില്‍ ഇന്നലെയാണ് സംഭവം.വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ശശിധരനെ വയോധിക വടി കൊണ്ട് അടിക്കാന്‍ ശ്രമിച്ചു. പിന്നാലെ വടി പിടിച്ച് വാങ്ങി ശേഷം സരസമ്മയെ പ്രതി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ തമ്മില്‍ വഴക്ക് പതിവാണ്. സംഭവത്തില്‍ പ്രതിയായ ശശിധരനെ (70) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ വയോധിക ആശുപത്രിയില്‍ ചികിത്സയിലാണ്.