ട്രെയിനില്‍ നവജാത ശിശുവിന്റെ മൃതദേഹം: യാത്രക്കാരെ ചോദ്യം ചെയ്യും

എസ് 4, എസ് 3 എന്നീ കോച്ചുകളില്‍ യാത്ര ചെയ്തവരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു തുടങ്ങി. എസ് 3 കോച്ചിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ രണ്ടു കോച്ചുകളിലെയും മുഴുവന്‍ യാത്രക്കാരുടെയും മൊഴിയെടുക്കാനാണ് പൊലീസിന്റെ തീരുമാനം

author-image
Biju
New Update
ALP

ആലപ്പുഴ: ആലപ്പുഴ - ധന്‍ബാദ് എക്‌സ്പ്രസ് ട്രെയിനിലെ ശുചിമുറിയിലെ ചവറ്റുകൊട്ടയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ട്രെയിനിന്റെ സീറ്റില്‍ രക്തക്കറ കണ്ടെത്തി. ട്രെയിനിലെ എസ് 4 കോച്ചിലെ സീറ്റിലാണ് രക്തക്കറ കണ്ടെത്തിയത്. രക്തക്കറ കുഞ്ഞിന്റേതാണോ എന്നറിയാന്‍ പരിശോധന നടത്തും. 

എസ് 4, എസ് 3 എന്നീ കോച്ചുകളില്‍ യാത്ര ചെയ്തവരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു തുടങ്ങി. എസ് 3 കോച്ചിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ രണ്ടു കോച്ചുകളിലെയും മുഴുവന്‍ യാത്രക്കാരുടെയും മൊഴിയെടുക്കാനാണ് പൊലീസിന്റെ തീരുമാനം.വ്യാഴാഴ്ച രാത്രി ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ധന്‍ബാദ്  ആലപ്പുഴ എക്‌സ്പ്രസിന്റെ രണ്ടു കോച്ചുകള്‍ക്കിടയിലെ ചവറ്റുകുട്ടയിലായിരുന്നു മൃതശരീരം.

ഇന്നലെ രാവിലെ ശുചീകരണത്തൊഴിലാളികളാണു കടലാസില്‍ പൊതിഞ്ഞ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. അവര്‍ അറിയിച്ചതിനെത്തുടര്‍ന്നു റെയില്‍വേ പൊലീസ് എത്തി മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഭ്രൂണത്തിനു 3 മുതല്‍ 4 മാസം വരെ പ്രായമുണ്ടെന്നാണു ഡോക്ടര്‍മാരുടെ നിഗമനം. ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ എന്നു തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ്.

alappuzha