മൂന്നാര്‍: മൂന്ന് പൊലീസുകാരെ ബോംബെറിഞ്ഞ് കൊന്ന കേസിലെ പ്രതിയായ മാവോയിസ്റ്റ് ഭീകരന്‍ ഇടുക്കി മൂന്നാറില്‍ നിന്ന് എന്‍ഐഎ പിടികൂടി. ജാര്‍ഖണ്ഡ് സ്വദേശി സഹന്‍ ടുടിയെയാണ് എന്‍ഐഎ സംഘം പിടികൂടിയത്. മൂന്ന് പൊലീസുകാരെ ബോംബ് സ്‌ഫോടനത്തില്‍ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാളെന്ന് എന്‍ഐഎ പറഞ്ഞു. മൂന്നാര്‍ ഗൂഢാര്‍വിള എസ്റ്റേറ്റില്‍ അതിഥി തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു ഇയാള്‍.
ഇന്നലെ രാത്രിയാണ് എന്‍ഐഎ സംഘവും മൂന്നാര്‍ പൊലീസും ഇയാളെ പിടികൂടിയത്. കഴിഞ്ഞ ഒരുവര്‍ഷമായി ഭാര്യയോടൊപ്പം മൂന്നാറില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതി.ഇയാള്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി എന്‍ഐഎയുടെ നിരീക്ഷണത്തിലായിരുന്നു. നിലവില്‍ മൂന്നാര്‍ പൊലീസ് സ്റ്റേഷനിലാണ് പ്രതിയുള്ളത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
