/kalakaumudi/media/media_files/2025/10/15/image_search_1760517390670-2025-10-15-14-11-19.jpg)
കൊല്ലം: കടയ്ക്കലിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി പ്രസവിച്ച സംഭവത്തിൽ കുട്ടിയെ പീഡിപ്പിച്ച കേസിൽ അമ്മയുടെ സുഹൃത്ത് പോലീസിന്റെ പിടിയിലായി. ആശുപത്രി അധികൃതർ വിവരം നൽകിയതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന പീഡനവിവരം പുറത്തുവന്നത്. കഴിഞ്ഞ രണ്ടുവർഷമായി പ്രതി തന്നെ ഉപദ്രവിക്കുന്നുണ്ടായിരുന്നെന്ന് കുട്ടി പോലീസിന് മൊഴി നൽകി. കുട്ടിയുടെ അച്ഛൻ ഉപേക്ഷിച്ചുപോയതിനുശേഷം അമ്മയോടൊപ്പം താമസിച്ചിരുന്ന കണ്ണൂർ സ്വദേശിയായ ഇയാൾ, അമ്മ വീട്ടിലില്ലാത്ത സമയങ്ങളിലാണ് കുട്ടിയെ നിരന്തരം ഉപദ്രവിച്ചിരുന്നത്. ഒളിവിൽപോയ പ്രതിയെ പോലീസ് വാഗമണ്ണിലെ ഒരു ഹോട്ടലിൽ നിന്നാണ് പിടികൂടിയത്. തുടർന്ന് പ്രതിയെ കടയ്ക്കൽ പോലീസിന് കൈമാറി, നിയമനടപടികൾ ആരംഭിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
