നൂറനാട് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മര്‍ദിച്ച സംഭവം ; പിതാവും രണ്ടാനമ്മയും പിടിയില്‍

അന്‍സറിനെ പത്തനംതിട്ട കടമാംകുളത്തു നിന്നും ഷെബീനയെ കൊല്ലം ചക്കുവള്ളിയില്‍ നിന്നുമാണ് പിടികൂടിയത്. ഇവരെ പൊലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്.

author-image
Sneha SB
New Update
MOM DAD ARRREST

ആലപ്പുഴ : നൂറനാട് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മര്‍ദിച്ച കേസില്‍ പിതാവും രണ്ടാനമ്മയും പിടിയില്‍. പിതാവ് അന്‍സര്‍, രണ്ടാനമ്മ ഷെബീന എന്നിവരാണ് പിടിയിലായത്. അന്‍സറിനെ പത്തനംതിട്ട കടമാംകുളത്തു നിന്നും ഷെബീനയെ കൊല്ലം ചക്കുവള്ളിയില്‍ നിന്നുമാണ് പിടികൂടിയത്. ഇവരെ പൊലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്.

അതിനിടെ, കുട്ടിക്ക് നേരെ വീണ്ടും പിതാവിന്റെ ആക്രമണശ്രമമുണ്ടായി. പൊലീസ് എത്തും മുന്‍പ് ഇയാള്‍ രക്ഷപ്പെടുകയും ചെയ്തു. കേസില്‍ പിതാവിനും രണ്ടാനമ്മയ്ക്കും വേണ്ടിയുള്ള തെരച്ചില്‍ നടക്കുന്നതിനിടെയാണ് ഇരുവരും പൊലീസിന്റെ പിടിയിലാവുന്നത്. 

ബാലാവകാശ കമ്മീഷന്‍ കുട്ടിക്ക് എല്ലാ സംരക്ഷണവും ഉറപ്പ് വരുത്തുമെന്ന് അറിയിച്ചു. നിലവില്‍ നാലാം ക്ലാസുകാരിയുടെ പിതാവിനെ ഒന്നാം പ്രതിയാക്കിയും രണ്ടാനമ്മയെ രണ്ടാം പ്രതിയാക്കിയുമാണ് പൊലീസ് കേസെടുത്തത്. കുട്ടിയെ ചീത്ത വിളിച്ചതിനും മര്‍ദിക്കുന്നതിനും ബിഎന്‍സ് 296B, 115 എന്നി വകുപ്പുകളും ജെജെ ആക്ടിലെ 75 ആം വകുപ്പുമാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.

 

child assualt case