കോഴിക്കോട് ആയുർവേദശാലയുടെ അടുത്ത് സംശയ സാഹചര്യത്തിൽ കണ്ടു, പിടിയിലായത് കുപ്രസിദ്ധ മോഷ്‌ടാവ്

പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറും സംഘവും അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ കൽപ്പറ്റ, താമരശ്ശേരി, കോട്ടയ്ക്കൽ, കണ്ണൂർ ടൗൺ, മലപ്പുറം, ഫറോഖ്, മഞ്ചേരി, ചേവായൂർ, മെഡിക്കൽ കോളേജ് എന്നീ സ്റ്റേഷനുകളിലായി 15 ഓളം മോഷണ കേസുകൾ നിലവിലുണ്ട്.

author-image
Rajesh T L
New Update
394jew

കോഴിക്കോട്: ചേവായൂർ നിരവധി അന്തർ ജില്ല മോഷണകേസ്സുകളിലെ പ്രതിയായ തമിഴ്നാട് നീലഗിരി സ്വദേശി മേലത്ത് വീട്ടിൽ അബ്ദുൾ കബീർ (വാട്ടർ മീറ്റർ കബീർ-56) ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തു. 2025 ഫെബ്രുവരി 19 ന് മലാപറമ്പ്  മോട്ടോ വലിയ പറമ്പത്ത് വിമലേഷിന്റെ വീടിന്റെ പൂട്ട് പൊളിച്ച് ഇയാൾ മോഷണത്തിന് ശ്രമിച്ചിരുന്നു. ഈ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് പ്രതിയെ ചേവായൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറും സംഘവും അറസ്റ്റ് ചെയ്തത്.

പ്രതിക്കെതിരെ കൽപ്പറ്റ, താമരശ്ശേരി, കോട്ടയ്ക്കൽ, കണ്ണൂർ ടൗൺ, മലപ്പുറം, ഫറോഖ്, മഞ്ചേരി, ചേവായൂർ, മെഡിക്കൽ കോളേജ് എന്നീ സ്റ്റേഷനുകളിലായി 15 ഓളം മോഷണ കേസുകൾ നിലവിലുണ്ട്. പ്രതിയെ ഇന്നലെ രാത്രി ഏഴ് മണിയോടെ ചെലവൂർ ഷാഫി ഉഴിച്ചിൽ കേന്ദ്രത്തിനടുത്തുവെച്ച് ചേവായൂർ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

വീടിന്റെ പൂട്ട് പൊളിച്ചാണ് പ്രതി മോഷണം നടത്തിവന്നത്.

kerala kozhikode