/kalakaumudi/media/media_files/2025/06/25/1750797661964550-0-2025-06-25-10-24-07.jpg)
വടകര: വിദ്യാർത്ഥിനിക്കുനേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. വടകര പാലയാട്ടുനട മുബാറക്ക് മൻസിലിൽ മുഹമ്മദ് അൻസാർ (38) ആണ് പിടിയിലായത്. വടകര പൊലീസാണ് പ്രതിയെ പിടികൂടിയത്.
ഈ മാസം 18 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ട്യൂഷന് പോവുകയായിരുന്ന പതിനേഴ് വയസുകാരിക്ക് നേരെ ബൈക്കിലെത്തിയ ഇയാൾ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. പെൺകുട്ടി തന്നെയാണ് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.തുടർന്ന് പ്രതി സഞ്ചരിച്ച ബൈക്ക് കേന്ദ്രീകരിച്ച് പോലീസ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ഇയാൾക്കെതിരെ സമാനമായ പരാതികൾ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.