/kalakaumudi/media/media_files/2025/12/31/vadakka-prathi-2025-12-31-09-41-58.jpg)
പാലക്കാട്: വടക്കഞ്ചേരിയില്‍ പൊലീസിനെ കത്തിവീശിപ്പേടിപ്പിച്ച് കൊലക്കേസ് പ്രതി രക്ഷപ്പെട്ട സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ച സഫര്‍ (36), അനസ് (26) എന്നിവരാണ് പിടിയിലായത്.
തിങ്കളാഴ്ചയാണ് സംഭവത്തിനാസ്പദമായ സംഭവം. പീച്ചി, മണ്ണുത്തി സ്റ്റേഷനുകളിലായി എട്ട് കേസുകളില്‍ പ്രതിയായ രാഹുലിനെ പിടികൂടാനായി തിങ്കളാഴ്ച്ച വൈകീട്ട് മണ്ണുത്തി പൊലീസ് വടക്കഞ്ചേരിയില്‍ എത്തിയപ്പോഴാണ് നാടകീയ സംഭവങ്ങള്‍ ഉണ്ടായത്.
ഒല്ലൂക്കര മുളയം സിനു ആന്റണിയെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് രാഹുലിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് കാറില്‍ എത്തിയത്. എന്നാല്‍ പ്രതിയെ രക്ഷപ്പെടാന്‍ യുവാക്കള്‍ സഹായിക്കുകയായിരുന്നു. രക്ഷപ്പെട്ട രാഹുലിനെ പൊലീസിന് ഇതുവരേയും കണ്ടെത്താനായിട്ടില്ല.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
