കണ്ണൂർ : പട്ടാപകൽ വയോധികയെ ആക്രമിച്ചു സ്വർണ്ണം കവരാൻ ശ്രമം. പ്രതി പിടിയി. , കണ്ണൂർ പന്നേൻപാറയിൽ ഉച്ച തിരിഞ്ഞാണ് സംഭവം. നാറാത്ത് സ്വദേശി ഇബ്രാഹിമിനെയാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്.
പന്നേൻപാറയിലെ കാർത്യായനി വീട്ടിലേക്ക് വരുന്നതിനിടെയാണ് അതിക്രമം നേരിട്ടത്. ഏറെ നേരം പിന്തുടർന്ന ശേഷമായിരുന്നു പ്രതിയുടെ ആക്രമണം എന്ന് കാർത്യായനി പറയുന്നു. വഴി ചോദിക്കാൻ എന്ന ഭാവേനെ അടുത്ത് വന്ന് പ്രതി മാല പൊട്ടിക്കുകയായിരുന്നു. മാലപൊട്ടിക്കുന്നതിനിടെ വൃദ്ധ മറിഞ്ഞു വീണു. പിന്നീട് ആളുകൾ ഓടികൂടിയാണ് വൃദ്ധയെ എഴുന്നേൽപ്പിച്ചത്. കള്ളൻ കാർത്യാനിയുടെ അടുത്ത് വരുന്നതും തള്ളി ഇടുന്നതും സി.സി.ടിവിയിൽ വ്യക്തമായി കാണാവുന്നത് ആണ് .