20 വർഷം ഒളിവ് വാസം, കവർച്ച സംഘത്തിലെ പ്രതി പൊലീസ് വലയിൽ

പാല്‍ഘട്ടില്‍ 2005 ല്‍ നടന്ന കവര്‍ച്ച കേസില്‍ പ്രതിയായ 60 കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 20 ലധികം വരുന്ന കൊള്ളക്കാര്‍ ഒരുമിച്ച് നടത്തിയ കവര്‍ച്ചയിലെ പ്രതിയാണ് ഇയാള്‍. കേസിലെ പ്രതികളെ പൊലീസ് പിടികൂടിയത് പല സമയത്തായാണ്

author-image
Rajesh T L
New Update
jdmq

പാല്‍ഘട്ട് : മോഷണക്കേസിലെ പ്രതി 20 വര്‍ഷത്തിന് ശേഷം പിടിയില്‍. മഹാരാഷ്ട്രയിലെ പാല്‍ഘട്ടില്‍ 2005 ല്‍ നടന്ന കവര്‍ച്ച കേസില്‍ പ്രതിയായ 60 കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 20 ലധികം വരുന്ന കൊള്ളക്കാര്‍ ഒരുമിച്ച് നടത്തിയ കവര്‍ച്ചയിലെ പ്രതിയാണ് ഇയാള്‍. കേസിലെ പ്രതികളെ പൊലീസ് പിടികൂടിയത് പല സമയത്തായാണ്

മഹാരാഷ്ട്രയിലെ പാല്‍ഘട്ടിലുള്ള ഒരു ഓഫീസില്‍ 2005 ലാണ് കവര്‍ച്ചാ സംഘം മോഷണം നടത്തിയത്.  ഓഫീസിലുണ്ടായിരുന്ന ആളെ കത്തിമുനയില്‍ ഭീഷണിപ്പെടുത്തിയായിരുന്നു കവര്‍ച്ച. 43,000 രൂപയും മൊബൈല്‍ ഫോണും ഓഫീസില്‍ സൂക്ഷിച്ചിരുന്ന ഒരു തോക്കും സംഘം കവര്‍ച്ച ചെയ്തു. കവര്‍ച്ച കഴിഞ്ഞ് രക്ഷപ്പെട്ട സംഘത്തിലെ പ്രതികള്‍ പിന്നീട് പല വഴിക്ക് പോയി. സംഭവത്തെ തുടര്‍ന്ന് 2005 മാര്‍ച്ചില്‍ തന്നെ പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്തിരുന്നു. എന്നാല്‍ എല്ലാ പ്രതികളെയും പിടിക്കാന്‍ സാധിച്ചിട്ടില്ല.

പിന്നീട് പല സമയങ്ങളിലായി 18 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളിലൊരാള്‍ മരണപ്പെടുകയും ചെയ്തു. കേസിലുള്‍പ്പെടുന്ന ഒരാള്‍ കേന്ദ്ര ഭരണ പ്രദേശമായ ദാദ്ര ആന്‍റ് നാഗര്‍ ഹവേലിയില്‍ ഉണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 60 കാരനെ ഇപ്പോള്‍ അറസ്റ്റ് ചെയ്തത്.

police theft case