/kalakaumudi/media/media_files/2026/02/09/spa2-2026-02-09-08-18-06.jpg)
പത്തനംതിട്ട: തിരുവല്ലയിലെ സ്പായില്‍ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. നിരണം സ്വദേശി അരുണാണ് പിടിയിലായത്. ഇന്നലെ രാത്രി ആലുവയില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. ഇതോടെ മൂന്ന് പേരാണ് കേസില്‍ അറസ്റ്റിലായിരിക്കുന്നത്.
നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ട പ്രധാന പ്രതി മരണ സുബിന്‍ എന്ന സുബിന്‍ അലക്‌സാണ്ടര്‍, സുഹൃത്ത് ബര്‍ലിന്‍ ദാസ് എന്നിവര്‍ റിമാന്‍ഡിലാണ്. മൂന്ന് പേര്‍ ഇനിയും ഒളിവിലാണ്.
അന്വേഷണം അതിക്രമം നടന്ന ദിവസം സ്പായിലുണ്ടായിരുന്ന സഹപ്രവര്‍ത്തകയിലേക്ക് കൂടി വ്യാപിപ്പിക്കും. അതിക്രമം നടക്കുന്ന സമയത്ത് ഇവര്‍ അക്രമികളുമായി പുറത്ത് സൗഹൃദപരമായി സംസാരിക്കുകയായിരുന്നുവെന്നും രക്ഷിക്കാന്‍ ശ്രമിച്ചില്ലെന്നും അതിജീവിത മൊഴി നല്‍കിയിരുന്നു.
ഫെബ്രുവരി ഒന്നിനാണ് പണം ആവശ്യപ്പെട്ട് സ്പായിലെത്തിയ ആറംഗ സംഘം സ്പാ ജീവനക്കാരിയെ ബലാത്സംഗം ചെയ്തത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
