കലൂരിൽ ഇഡലിക്കടയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു: രണ്ടുപേർ ഗുരുതരാവസ്ഥയിൽ

ലൂർ സ്റ്റേഡിയത്തിന് സമീപമുണ്ടായ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ചു. നാലുപേർക്ക് പരുക്കേറ്റു. കലൂർ സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന ഐ ഡെലി കഫെയിലാണ് സംഭവം. ഇന്ന് വൈകുന്നേരം നാലു മണിക്കാണ് സംഭവം

author-image
Shyam Kopparambil
New Update
sd

 

 

കൊച്ചി: കലൂർ സ്റ്റേഡിയത്തിന് സമീപമുണ്ടായ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ചു. നാലുപേർക്ക് പരുക്കേറ്റു. കലൂർ സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന ഐ ഡെലി കഫെയിലാണ് സംഭവം. ഇന്ന് വൈകുന്നേരം നാലു മണിക്കാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളിയായ സുമിത് ആണ് മരിച്ചത്. സ്റ്റേഡിയത്തിനു സമീപം പ്രവൃത്തിക്കുന്ന ഹോട്ടലിലാണ് സംഭവം നടന്നത്.ഗുരുതരാവസ്ഥയിലായ ഒരാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  അപകടത്തിൽ കിരൺ (ഒഡിഷ), അലി (അസം) ലുലു, കൈക്കോ നബി( നാഗാലാ‌ൻഡ്) എന്നിവർക്കാണ് പരുക്കേറ്റിരിക്കുന്നത്. ഒരാൾ മരിച്ചു. പരുക്കേറ്റവരെ രണ്ടു ആശുപത്രികളിലായി പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു. പരുക്കേറ്റവരുടെ പേരുവിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂവെന്നും മരിച്ചയാൾ ഇതര സംസ്ഥാനക്കാരനായ സുമിത് ആണെന്നും പൊലീസ് വ്യക്തമാക്കി.
ചായ കുടിക്കാൻ കടയിലേക്ക് വരുമ്പോഴാണ് അപകടമുണ്ടായതെന്ന് കടയിലെത്തിയ യുവതി മാധ്യമങ്ങളോട് പറഞ്ഞു.പലർക്കും പൊള്ളലേറ്റിരുന്നു. ഒരാൾക്ക് തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റതായി മനസ്സിലായെന്നും യുവതി പറഞ്ഞു. 

kaloor accidental death kochi kaloor stadium