Representative image
കോഴിക്കോട് : ഓണ്‍ലൈന്‍ തട്ടിപ്പില്‍ ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് 47,000 രൂപ നഷ്ടപ്പെട്ടു. കുന്ദമംഗലം സ്വദേശിയായ ഡെപ്യൂട്ടി മാനേജര്‍ക്കാണ് 29ന് രാത്രിയില്‍ പണം നഷ്ടമായത്. 30ന് സാധനങ്ങള്‍ വാങ്ങിയശേഷം പണം നല്‍കാന്‍ കാര്‍ഡ് നല്‍കിയപ്പോഴാണ് അക്കൗണ്ടില്‍ പണം ഇല്ലെന്ന് അറിയുന്നത്. തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്.
ജൂണ്‍ 21ന് ഉദ്യോഗസ്ഥയുടെ വാട്‌സാപ്പ് നമ്പറിേേലക്ക് മെസേജ് വന്നിരുന്നു. പിഴ അടയ്ക്കാനുണ്ടെന്നറിയിച്ച് 'പരിവാഹന്‍' വിഭാഗത്തില്‍ നിന്നാണ് മെസേജ് വന്നത്. എപികെ ഫയലായാണ് വന്നത്. ഈ മെസേജ് തുറന്നു നോക്കിയെങ്കിലും ഇതിനോട് പ്രതികരിച്ചില്ല. എന്നാല്‍ എപികെ ഫയല്‍ തുറന്നതോടെ ഫോണില്‍ നിന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് ശേഖരിക്കാനായി എന്നാണ് അറിയാന്‍ സാധിച്ചതെന്ന് ഉദ്യോഗസ്ഥയുടെ ഭര്‍ത്താവ് പറഞ്ഞു. ആസൂത്രിതമായ തട്ടിപ്പാണ് നടന്നതെന്നാണ് മനസ്സിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.