ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ്; നാല് പേര്‍ അറസ്റ്റില്‍

കൊല്ലം കടക്കല്‍ സ്വദേശി അബ്ദുള്‍ അയൂബ് (25), മാടത്തറ സ്വദേശികളായ ഷിനാജ് (25), അസ്ലം (21), തിരുവനന്തപുരം ആനാട് സ്വദേശി ഷഫീര്‍ (29) എന്നിവരാണ് പിടിയിലായത്.

author-image
Athira Kalarikkal
New Update
CR4d

അറസ്റ്റിലായ പ്രതികള്‍

Listen to this article
0.75x1x1.5x
00:00/ 00:00

തൃശ്ശൂര്‍ : ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരില്‍ കയ്പമംഗലം മൂന്നുപീടിക സ്വദേശിയിയില്‍ നിന്ന് 46 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ നാലു പേര്‍ അറസ്റ്റില്‍. കൊല്ലം കടക്കല്‍ സ്വദേശി അബ്ദുള്‍ അയൂബ് (25), മാടത്തറ സ്വദേശികളായ ഷിനാജ് (25), അസ്ലം (21), തിരുവനന്തപുരം ആനാട് സ്വദേശി ഷഫീര്‍ (29) എന്നിവരാണ് പിടിയിലായത്. പ്ലക്സ് സിനിമ റിവ്യൂ എന്ന പേരിലുള്ള ഓണ്‍ലൈന്‍ ആപ്പ് വഴിയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയിരുന്നത്. ആപ്പ് വഴി സിനിമകള്‍ക്ക് റിവ്യൂ എഴുതിനല്‍കിയാല്‍ വന്‍ തുക പ്രതിഫലം വാഗ്ദാനം ചെയ്തായിരുന്നു പതിവായി തട്ടിപ്പ് നടത്തിയിരുന്നത്. 

കയ്പമംഗലം സ്വദേശിക്ക് ആദ്യം ചെറിയ പ്രതിഫലം കിട്ടിയെങ്കിലും പിന്നീട് ആപ്പ് വഴി ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ നിക്ഷേപം നടത്തിയാല്‍ കൂടുതല്‍ തുക നേടാം എന്ന വാഗ്ദാനം ലഭിച്ചതോടെയാണ് പരാതിക്കാരന്‍ പല തവണയായി 46 ലക്ഷം നിക്ഷേപിച്ചത്. എന്നാല്‍, പണം തിരികെ ലഭിക്കാതെ വന്നപ്പോഴാണ് തട്ടിപ്പ് പുറത്തായത്.

Arrest