/kalakaumudi/media/media_files/2025/01/31/otLcU2O8h4gVezphbPdU.jpg)
Rep.Img
കൊച്ചി: നഗരത്തില്‍ മതിയായ രേഖകളില്ലാതെ രാജ്യത്തേക്ക് അതിക്രമിച്ച് കടന്ന ബംഗ്ലാദേശി പൗരന്മാരെ പിടികൂടി. കൊച്ചിയില്‍ നിന്ന് 27 ബംഗ്ലാദേശി പൗരന്മാരെയാണ് പിടികൂടിയത്.
പൊലീസും തീവ്രവാദ വിരുദ്ധ സേനയും സംയുക്തമായി നടത്തിയ റെയ്ഡിലാണ് ഇത്രയധികം പേരെ പിടികൂടിയത്. ക്ലീന്‍ റൂറല്‍ എന്ന പേരിട്ട് കൊച്ചിയില്‍ നടത്തുന്ന പരിശോധനയിലാണ് ഇവര്‍ പിടിയിലായിരിക്കുന്നത്
വ്യാജ ആധാര്‍കാര്‍ഡുമായാണ് ഇവര്‍ വടക്കന്‍ പറവൂരിലെ ഒരു വീട്ടില്‍ ലോഡ്ജിന് സമാനമായി താമസിച്ചു വന്നിരുന്നത്. മൂന്ന് മാസം മുന്‍പേ രാജ്യത്ത് എത്തിയതെന്നാണ് വിവരം. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാല്‍ വിശദമായ അന്വേഷണം നടക്കുകയാണ്.
സ്ത്രീകളടക്കം പിടിയിലായെന്നാണ് വിവരം. 50 ഓളം പേരെ കസ്റ്റഡിയിലെടുത്തതില്‍ 23 പേരെ ഇതര സംസ്ഥാനത്ത് നിന്നുള്ളവരാണെന്ന് തിരിച്ചറിഞ്ഞതോടെ വിട്ടു. കഴിഞ്ഞ ദിവസവും സമാനമായി 7 ബംഗ്ലാദേശി പൗരന്മാരെ പിടികൂടിയിരുന്നു.