/kalakaumudi/media/media_files/2025/07/28/joly-2025-07-28-16-56-11.jpg)
കോഴിക്കോട്: കൂടത്തായി കേസിലെ റോയ് തോമസിന്റെ മരണകാരണം സയനൈഡ് തന്നെയെന്ന് ഡോക്ടറുടെ മൊഴി. ഫോറന്‍സിക് സര്‍ജന്‍ ഡോ. കെ പ്രസന്നനാണ് കോഴിക്കോട് പ്രത്യേക വിചാരണ കോടതിയില്‍ മൊഴി നല്‍കിയത്. റോയിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറുടെ സംശയത്തെത്തുടര്‍ന്നാണ് രാസപരിശോധന നടത്തിയത് എന്നാണ് ഡോക്ടര്‍ പ്രസന്നന്‍ നല്‍കിയിരിക്കുന്ന മൊഴി.
2011 സെപ്തംബറിലാണ് ജോളി തന്റെ ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയതെന്നാണ് കേസ്. കടലക്കറിയില്‍ സയനൈഡ് കലര്‍ത്തി നല്‍കിയാണ് കൊലപാതം നടത്തിയത് എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഈ കേസിന്റെ വിചാരണയിലാണ് സയനൈഡിന്റെ സാന്നിധ്യം സ്ഥിരീകരിച്ച് ഡോക്ടര്‍ മൊഴി നല്‍കിയിരിക്കുന്നത്.
റോയിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോ. സോനു ആണ് സയനൈഡിന് സമാനമായ വിഷാംശത്തിന്റെ കാര്യം സൂചിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ രാസപരിശോധനയില്‍ സയനൈഡിന്റെ അംശം തിരിച്ചറിയുകയായിരുന്നു, എന്നാണ് ഡോ. പ്രസന്നന്‍ കോടതിയില്‍ നല്‍കിയ മൊഴി.