വധഭീഷണി മുഴക്കിയ ഓവര്‍സിയര്‍ അറസ്റ്റില്‍

പ്രതി കത്തിയുമായി ഓഫീസിലേക്ക് കയറി വന്ന് ആക്രോശമുയര്‍ത്തി ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

author-image
Prana
New Update
JJ

കൊച്ചി:  വൈദ്യുതി ബോര്‍ഡിലെ എക്‌സിക്യൂട്ടീവ് എന്‍ജിനീയറായ വനിതക്കുനേരെ കത്തിയുമായെത്തി വധഭീഷണി മുഴക്കിയ ഓവര്‍സിയര്‍ അറസ്റ്റില്‍.മൂവാറ്റുപുഴ കെ എസ് ഇ ബി ഓഫീസിലേക്ക് കത്തിയുമായി അതിക്രമിച്ചു കയറിയ ഓവര്‍സിയര്‍ പല്ലാരിമംഗലം ചിറപ്പാട്ടു വീട്ടില്‍ സുബൈര്‍ (54) ആണ് പിടിയിലായത്. മൂവാറ്റുപുഴ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജീവനക്കാരുടെ ഫോണിലേക്ക് അശ്ലീല സന്ദേശമയച്ചതിന്റെ പേരില്‍ സസ്‌പെന്‍ഷനിലാണ് സുബൈര്‍. ഇയാള്‍ക്കെതിരെ നാലു കേസുകള്‍ നിലവിലുണ്ട്. പ്രതി കത്തിയുമായി ഓഫീസിലേക്ക് കയറി വന്ന് ആക്രോശമുയര്‍ത്തി ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

death