തൃശൂര്‍ : പടിയൂരില്‍ അമ്മയെയും മകളെയും കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പ്രേം കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി.ഉത്താരഖണ്ഡിലെ കേദാര്‍നാഥിലാണ് മൃതദേഹം കണ്ടെത്തിയത്.കേദാര്‍നാഥിലെ വിശ്രമകേന്ദ്രത്തിലാണ് മൃതദേഹം കണ്ടെത്തിയത്, പ്രതി ആത്മഹത്യ ചെയ്തതാകമെന്നാണ് പൊലീസ് നിഗമനം.തൃശൂര്‍ പടിയൂരില്‍ പഞ്ചായത്തോഫീസിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന മണി (74) മകള്‍ രേഖ (43) എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.മൃതദേഹങ്ങള്‍ അഴുകിയ നിലയിലായിരുന്നു.കൊലപാതകമാണെന്ന നിരീക്ഷണത്തിലാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.2019 ല്‍ ഇയാള്‍ ആദ്യ ഭാര്യയായ വിദ്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ്.കേസില്‍ പൊലീസിന് കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാതെവന്നപ്പോള്‍ ഇയാള്‍ ജാമ്യത്തിലിറങ്ങിയിരുന്നു.അതിനുശേഷമാണ് പ്രതി രേഖയെ വിവാഹം ചെയ്തത്.തന്റെ ആദ്യഭാര്യ അപകടത്തില്‍ മരിച്ച് പോയെന്നാണ് ഇയാള്‍ രേഖയോട് പറഞ്ഞത്. സ്വന്തം കുടുംബവുമായി ഇയാള്‍ക്ക്് യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല.
പടിയൂര്‍ ഇരട്ടകൊലക്കേസ് പ്രതി മരിച്ച നിലയില്‍
ഉത്താരഖണ്ഡിലെ കേദാര്‍നാഥിലാണ് മൃതദേഹം കണ്ടെത്തിയത്.കേദാര്‍നാഥിലെ വിശ്രമകേന്ദ്രത്തിലാണ് മൃതദേഹം കണ്ടെത്തിയത്, പ്രതി ആത്മഹത്യ ചെയ്തതാകമെന്നാണ് പൊലീസ് നിഗമനം.
New Update