ടൂത്ത് പേസ്റ്റെന്ന് കരുതി എലിവിഷം വായിലാക്കി; മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം

ഗളി ജെല്ലിപ്പാറ മുണ്ടന്താനത്ത് ലിതിന്റെയും ജോമരിയയുടെയും മകള്‍ നേഹ റോസ് ആണു മരിച്ചത്. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

author-image
Biju
New Update
ard

പാലക്കാട് : ടൂത്ത് പേസ്റ്റെന്ന് കരുതി അബദ്ധത്തില്‍ എലിവിഷം വായിലാക്കിയ മൂന്നു വയസ്സുകാരി മരിച്ചു. അഗളി ജെല്ലിപ്പാറ മുണ്ടന്താനത്ത് ലിതിന്റെയും ജോമരിയയുടെയും മകള്‍ നേഹ റോസ് ആണു മരിച്ചത്. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഫെബ്രുവരി 21ന് വീട് പെയിന്റിങ്ങിനു വേണ്ടി വീട്ടുസാധനങ്ങള്‍ മാറ്റിയിട്ടതില്‍ നിന്നാണ് കുട്ടിക്ക് എലിവിഷം നിറഞ്ഞ ട്യൂബ് കിട്ടിയത്. 

കുട്ടി വിഷം വായിലാക്കിയെന്ന് മനസ്സിലായ ഉടന്‍ രക്ഷിതാക്കള്‍ കോട്ടത്തറ ട്രൈബല്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ജില്ലാ ആശുപത്രിയിലും വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജിലും തിരുവനന്തപുരം ശ്രീചിത്രയിലും പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 3ന് ജെല്ലിപ്പാറ സെന്റ് പീറ്റേഴ്‌സ് പള്ളിയില്‍ നടക്കും.

 

palakkad