ഒറ്റപ്പാലത്ത് പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് സഹപാഠിയുടെ കുത്തേറ്റു

കത്തി കൊണ്ട് കുത്തിയ വിദ്യാര്‍ത്ഥിക്കും പരിക്കുണ്ട്. എയ്ഡഡ് സ്‌കൂളിലായിരുന്നു രാവിലെ അക്രമം.

author-image
Biju
New Update
sgdevx

Rep. Img.

പാലക്കാട്: ഒറ്റപ്പാലത്ത് പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് സഹപാഠിയുടെ കുത്തേറ്റു. വീട്ടാമ്പാറ സ്വദേശി അഫ്‌സറിനാണ് കുത്തേറ്റത്. വാരിയെല്ലിന് സമീപം പരിക്കേറ്റ അഫ്‌സറിനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കത്തി കൊണ്ട് കുത്തിയ വിദ്യാര്‍ത്ഥിക്കും പരിക്കുണ്ട്. എയ്ഡഡ് സ്‌കൂളിലായിരുന്നു രാവിലെ അക്രമം. ഇരുവരും തമ്മിലുള്ള വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു. പരിക്ക് ഗുരുതരമല്ല. ചെറിയ കത്തി ഉപയോഗിച്ചാണ് കുത്തിയത്.

palakkad