/kalakaumudi/media/media_files/2025/02/27/c6JcyQVr5NdVBJWhb491.jpg)
പാലക്കാട്: പാലക്കാട് വിദ്യാര്‍ത്ഥിനിയും യുവാവും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മുതലമടയിലാണ് വിദ്യാര്‍ഥിനിയും യുവാവും തൂങ്ങിമരിച്ചത്.
മുതലമട സ്വദേശികളായ അര്‍ച്ചന, ഗിരീഷ് എന്നിവരെയാണ് രണ്ടിടങ്ങളിലായി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുതലമട പത്തിച്ചിറയിലെ സ്വന്തം വീട്ടിനുള്ളിലാണ് അര്‍ച്ചനയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മുതലമട മിനുക്കംപാറയിലെ സ്വന്തം വീടിന് സമീപമാണ് ഗിരീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മുതലമട സ്വദേശികളായ ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്നും പ്രണയത്തിലായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ ഇരുവീട്ടിലും പ്രശ്‌നമുണ്ടായിരുന്നു ഒന്നിച്ചുപോകാന്‍ കഴിയാത്ത സ്ഥിതിയുണ്ടായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.
ഇതില്‍ മനംനൊന്തായിരിക്കാം ഇരുവരും ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്.