പാലക്കാട് രണ്ട് യുവാക്കള്‍ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍

ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. മരുതുംകാട് സര്‍ക്കാര്‍ സ്‌കൂളിന് സമീപത്തെ പാതയിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവിന്റെ മൃതദേഹത്തിന് സമീപത്തുനിന്ന് നാടന്‍ തോക്ക് കണ്ടെത്തിയിട്ടുണ്ട്.

author-image
Biju
New Update
plk

പാലക്കാട്: യുവാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് കല്ലടിക്കോടാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നേക്കര്‍ മരുതുംക്കാട് സ്വദേശി ബിനുവാണ് മരിച്ചത്. 

ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. മരുതുംകാട് സര്‍ക്കാര്‍ സ്‌കൂളിന് സമീപത്തെ പാതയിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവിന്റെ മൃതദേഹത്തിന് സമീപത്തുനിന്ന് നാടന്‍ തോക്ക് കണ്ടെത്തിയിട്ടുണ്ട്. 

കൂടാതെ ബിനുവിന്റെ മൃതശരീരം കണ്ടെത്തിയതിന് സമീപത്ത് മറ്റൊരു യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രദേശവാസിയായ നിതിന്റെ മൃതശരീരമാണ് കണ്ടെത്തിയത്. നിതിനെ കൊലപ്പെടുത്തിയ ശേഷം ബിനു സ്വയം വെടിവെച്ച് മരിച്ചതാകാമെന്നാണ് സൂചന. കല്ലടിക്കോട് പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

palakkad