/kalakaumudi/media/media_files/2025/06/30/mumbai-customs-2025-06-30-12-06-44.png)
മുംബൈയില്‍ പാമ്പുകളടങ്ങിയ ചാക്കുമായി യാത്രക്കാരന്‍ പിടിയില്‍.തായ്‌ലന്‍ഡില്‍ നിന്ന് വന്ന യാത്രക്കാരനില്‍ നിന്ന് 16 ജീവനുളള പാമ്പുകളെയാണ് കസ്റ്റംസ് പിടികൂടിയത്.ഈ മാസം ഇത് മൂന്നാമത്തെ തവണയാണ് പിടികൂടുന്നത്.ഞായറാഴ്ചയാണ് സംഭവം കൂടുതല്‍ അന്വേഷണം നടക്കുന്നതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.ജൂണ്‍ തുടക്കത്തില്‍, തായ്ലന്‍ഡില്‍ നിന്ന് വന്ന ഡസന്‍ കണക്കിന് വിഷമുള്ള അണലികളെ കടത്തുന്ന ഒരു യാത്രക്കാരനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു.ദിവസങ്ങള്‍ക്ക് ശേഷം, പല്ലികള്‍, സണ്‍ ബേര്‍ഡ്‌സ്, പോസം എന്നിവയുള്‍പ്പെടെ 100 ജീവികളെ വഹിച്ചുകൊണ്ട് പോയ മറ്റൊരു യാത്രക്കാരനെയും ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു.കഴിഞ്ഞ 3.5 വര്‍ഷത്തിനിടെ തായ്ലന്‍ഡ്-ഇന്ത്യ വ്യോമപാതയില്‍ ചത്തതും ജീവനോടെയുള്ളതുമായ 7,000-ത്തിലധികം മൃഗങ്ങളെ പിടികൂടിയതായാണ് വിവരം.