ഡോക്ടേഴ്‌സ് കോട്ടേഴ്‌സില്‍ മോഷണം: സഹോദരന്മാര്‍ അറസ്റ്റില്‍

ഇന്ന് രാവിലെ 6 ന് പഴയ ഇലക്ട്രിക് വയറുകളും മറ്റും രണ്ടുപേര്‍ ചേര്‍ന്ന് മോഷ്ടിച്ചു കൊണ്ടുപോകുന്നത് സമീപവാസി കണ്ടു. ഉടന്‍തന്നെ ആളുകളെ വിളിച്ചു കൂട്ടുകയും പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.

author-image
Biju
New Update
dg

പത്തനംതിട്ട : റാന്നി അങ്ങാടി മേനാം തോട്ടത്തെ നിലവില്‍ പ്രവര്‍ത്തനമില്ലാത്ത മേനാംതോട്ടം  ആശുപത്രിയുടെ കാടുപിടിച്ചു  പഴയ  ഡോക്ടേഴ്‌സ് കോട്ടേഴ്‌സില്‍ മോഷണം നടത്തിയ പ്രതികളെ റാന്നി പൊലീസ് പിടികൂടി. മണിമല മുക്കട ചാരുവേലി പ്ലാന്തോട്ടത്തില്‍ വീട്ടില്‍ വിഷ്ണു(21), സഹോദരന്‍ വിശാഖ് (18)എന്നിവരാണ് അറസ്റ്റിലായത്. 

ഇന്ന് രാവിലെ 6 ന് പഴയ ഇലക്ട്രിക് വയറുകളും മറ്റും രണ്ടുപേര്‍ ചേര്‍ന്ന്  മോഷ്ടിച്ചു കൊണ്ടുപോകുന്നത്  സമീപവാസി കണ്ടു. ഉടന്‍തന്നെ ആളുകളെ  വിളിച്ചു കൂട്ടുകയും പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. വിശാഖിനെയാണ് നാട്ടുകാര്‍ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചു, വിഷ്ണു ഓടിരക്ഷപ്പെട്ടു, ഇയാളെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

റാന്നി ഐത്തലയില്‍ വാടകയ്ക്ക് താമസിക്കുകയാണ് ഇരുവരും. ആശുപത്രിയുടെ അഡ്മിനിസ്‌ട്രേറ്റര്‍ റാന്നി മുണ്ടപ്പുഴ പഴയാട്ടു ഹൗസില്‍ തോമസ് പി ബാബുവിന്റെ മൊഴിയനുസരിച്ചാണ് മോഷണത്തിന് കേസെടുത്തത്. 10,000 രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. എസ് സി പി ഓ സുമില്‍ മൊഴി രേഖപ്പെടുത്തി, എസ് ഐ കെ ജി കൃഷ്ണകുമാര്‍ ആണ് കേസെടുത്തത്.പ്രതികളെ കോടതിയില്‍ ഹാജരാക്കി.

 

Theft theft case