/kalakaumudi/media/media_files/2025/03/14/VFeIN1v6aZXlzI4EjKhZ.jpg)
പത്തനംതിട്ട: പത്തനംതിട്ട തിരുവല്ല കവിയൂരില്‍ മദ്യലഹരിയില്‍ ദിവസങ്ങളോളം അമ്മയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ മകന്‍ പിടിയില്‍.
ഏറെ നാളായി അമ്മയെ മകന്‍ മര്‍ദിച്ച സംഭവത്തിലാണ് ഇപ്പോള്‍ പ്രതി പിടിയിലായത്. 75 വയസുള്ള സരോജിനിക്കാണ് ക്രൂര മര്‍ദനമേറ്റത്. സംഭവത്തില്‍ ഇവരുടെ മകന്‍ സന്തോഷ് ആണ് അറസ്റ്റിലായത്. മദ്യലഹരിയില്‍ ക്രൂരമര്‍ദ്ദനം പതിവായതോടെ അയല്‍ വീട്ടില്‍ താമസിക്കുന്ന ബന്ധുക്കളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
കുറെക്കാലമായി മകന്‍ മദ്യലഹരിയില്‍ മര്‍ദിക്കുന്നുണ്ടെന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. അമ്മയും മകനും മാത്രമാണ് ഇവിടെ താമസിക്കുന്നത്. സഹോദരങ്ങളടക്കം മറ്റു വീടുകളിലാണ് താമസം. മര്‍ദനം തുടര്‍ന്നതോടെയാണ് തെളിവുണ്ടാക്കാനും പൊലീസില്‍ പരാതി നല്‍കാനും ബന്ധുക്കള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
ജനപ്രതിനിധികളടക്കം ചേര്‍ന്നാണ് ഇത്തരമൊരു തീരുമാനമെടുത്തത്. തുടര്‍ന്ന് മകന്‍ അമ്മയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിന് കൈമാറുകയായിരുന്നു. ഉടന്‍ തന്നെ തിരുവല്ല പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.