ചികിത്സ ലഭിച്ചില്ലെന്ന് ആരോപണം; ഡോക്ടർക്ക് അസഭ്യവർഷം, കല്ലെടുത്ത് തലയ്ക്കടിക്കാൻ ശ്രമിച്ചു

വാഹനാപകടത്തിൽ പരുക്കേറ്റതിനെ തുടർന്ന് എത്തിയ ഇയാൾക്ക് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചെങ്കിലും മതിയായ ചികിത്സ ലഭിച്ചില്ലെന്നു പറഞ്ഞ് തിരിച്ചു വന്ന് ഡോക്ടറെ അസഭ്യം പറയുകയായിരുന്നു

author-image
Vishnupriya
Updated On
New Update
patient

ആക്രമ ദൃശ്യങ്ങൾ

Listen to this article
0.75x 1x 1.5x
00:00 / 00:00

കോഴിക്കോട്: വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയ്‌ക്കെത്തിയ രോഗി, ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും മര്‍ദിച്ചതായി പരാതി . കോടഞ്ചേരി ഹോളി ക്രോസ് ആശുപത്രിയിലെ ഡോ.സുസ്മിതിനാണ് മര്‍ദനമേറ്റത്. കല്ലെടുത്ത് തലയ്ക്കടിക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട് . ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. 

വാഹനാപകടത്തിൽ പരുക്കേറ്റതിനെ തുടർന്ന് എത്തിയ ഇയാൾക്ക് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചെങ്കിലും മതിയായ ചികിത്സ ലഭിച്ചില്ലെന്നു പറഞ്ഞ് തിരിച്ചു വന്ന് ഡോക്ടറെ അസഭ്യം പറയുകയായിരുന്നു. രോഗി അമിതമായി മദ്യപിച്ചിരുന്നെന്ന് ആശുപത്രി ജീവനക്കാര്‍ അറിയിച്ചു.

ജീവനക്കാർ ഇയാളെ പുറത്താക്കിയെങ്കിലും പുറത്ത് പതുങ്ങിയിരുന്ന ഇയാൾ ഡോക്ടർ പുറത്തേക്കു വന്നപ്പോൾ ആക്രമിക്കുകയായിരുന്നു. ഇയാൾ തലയ്ക്കടിക്കാൻ ശ്രമിക്കുന്നതും ഡോക്ടർ ഇയാളെ തള്ളിമാറ്റുന്നതും സിസിടിവി ദൃശ്യത്തിൽ കാണാം. സംഭവത്തിൽ കോടഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

kozhikkode patient attack