ഡോ. ജാൻസി ജെയിംസ് ആശുപത്രിയിലെ സിസിടിവി ദൃശ്യം(വലത്ത്)
കൊല്ലം: ചവറയില്‍ വനിതാ ഡോക്ടറെ കൂട്ടിരിപ്പുകാരി മര്‍ദിച്ചതായി പരാതി. ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോ. ജാന്‍സി ജെയിംസിനെ രോഗിക്കൊപ്പമെത്തിയ സ്ത്രീ മര്‍ദിച്ചെന്നാണ് ആരോപണം. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. രാത്രി പത്തരയോടെ രോഗിയായ പെണ്‍കുട്ടിക്കൊപ്പം എത്തിയ സ്ത്രീയാണ് തന്നോട് ചൂടാവുകയും മുഖത്തടിക്കുകയും ചെയ്തതെന്നാണ് ഡോക്ടര്‍ പറയുന്നത്.
ഡോക്ടർ രോഗികളെ പരിശോധിക്കുന്നില്ലെന്ന് പറഞ്ഞാണ് തട്ടിക്കറിയത്. പിന്നാലെ മോശമായി സംസാരിച്ചു. നീ ആരാടി എന്നൊക്കെ ചോദിച്ചാണ് മുഖത്തടിച്ചതെന്നും ഡോക്ടര്‍ പറയുന്നു. എന്നാൽ, സംഭവത്തില്‍ പരാതി നല്‍കിയിട്ടും ആശുപത്രി സംരക്ഷണ നിയമപ്രകാരം പോലീസ് കേസെടുത്തിട്ടില്ലെന്നും ആരോപണമുണ്ട്. സംഭവമുണ്ടായ ഉടന്‍ ആശുപത്രിയിലെത്തിയെന്നായിരുന്നു ചവറ പോലീസിന്റെ പ്രതികരണം.
അതേസമയം, വനിതാ ഡോക്ടര്‍ക്കെതിരേ രോഗിയും കുടുംബവും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഡോക്ടര്‍ മോശമായി സംസാരിച്ചെന്നും മര്‍ദിച്ചെന്ന് കള്ളപ്പരാതി നല്‍കിയെന്നുമാണ് ഇവരുടെ ആരോപിക്കുന്നത്. അതിനിടെ, തിങ്കളാഴ്ച രാവിലെയെത്തി മൊഴി നല്‍കാമെന്ന് ഡോക്ടര്‍ പറഞ്ഞതിനാലാണ് കേസെടുക്കാതിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇരുകൂട്ടരോടും ചൊവ്വാഴ്ച സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
