/kalakaumudi/media/media_files/2025/02/03/aO0t6VTBiBMU5YFJz9iv.jpg)
perumbavoor
കൊച്ചി: എറണാകുളം പെരുമ്പാവൂരില്‍ അനധികൃതമായി സൂക്ഷിച്ച 400 ചാക്ക് നിരോധിത ലഹരി ഉത്പന്നങ്ങള്‍ പിടികൂടി. പൂട്ടിക്കിടന്ന ഗോഡൗണിനകത്ത് നിന്നാണ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്.
സൗത്ത് വല്ലത്ത് ട്രാവന്‍കൂര്‍ റയോണ്‍സിന് സമീപത്തെ ഗോഡൗണില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന ലഹരി വസ്‌കുക്കളാണ് പിടിച്ചെടുത്തത്. 400 ചാക്ക് നിരോധിത ലഹരി ഉത്പന്നങ്ങളാണ് ഉണ്ടായിരുന്നത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൂട്ടിക്കിടന്ന ഗോഡൗണിനുള്ളില്‍ പരിശോധന നടത്തിയത്. തിരുവനന്തപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ഗോഡൗണ്‍. ഇപ്പോള്‍ പെരുമ്പാവൂര്‍ സ്വദേശിയായ സുബൈറാണ് നടത്തിപ്പുകാരന്‍.
ഗോഡൗണിന് അകത്ത് മറ്റൊരു ചെറിയ മുറിക്കുള്ളില്‍ ചാക്കുകെട്ടുകളില്‍ അടുക്കി സൂക്ഷിച്ച നിലയിലായിരുന്നു ലഹരി ഉത്പന്നങ്ങള്‍. അതിഥി തൊഴിലാളികള്‍ക്കിടയില്‍ വില്‍പ്പന നടത്താനാണ് ഇവ ഇവിടെ സൂക്ഷിച്ചതെന്നാണ് പൊലീസ് പറയുന്നത്. നിലവില്‍ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.
അന്വേഷണം തുടരുകയാണ്. ഒരാഴ്ച മുന്‍പാണ് പെരുമ്പാവൂര്‍ മുടിക്കല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ ഗോഡൗണില്‍ നിന്ന് ഒന്നേകാല്‍ കോടി രൂപ വിലമതിക്കുന്ന സിഗരറ്റുകളും മറ്റ് ലഹരി വസ്തുക്കളും പിടികൂടിയത്.