/kalakaumudi/media/media_files/2024/10/24/8qjO9uxxSpmHeSZ1xFZn.jpg)
ചെന്നൈ: മാര്‍ച്ച് 28 ന് ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നടന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് - റോയല്‍ ചലഞ്ചേഴ്‌സ് ഐപിഎല്‍ മത്സരത്തിനിടെ നടന്ന വ്യാപക മോഷണം സംബന്ധിച്ച് നിരവധി പരാതികള്‍ പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തില്‍ ഫോണ്‍ മോഷണം 'ദിവസ വേതന തൊഴിലാക്കിയ' അന്തർ സംസ്ഥാന സംഘം പിടിയിലായി. പ്രതിദിനം 1000 രൂപയാണ് ഒരാള്‍ക്ക് ലഭിക്കുന്ന കൂലി.കൂടുതലും പ്രായപൂര്‍ത്തിയാകാത്തവരാണ് സംഘത്തിലുള്ളത്.
പതിനൊന്നു പേരാണ് സംഘത്തിലുണ്ടായിരുന്നത്. കൂടുതല്‍ ആളുകള്‍ ഇതില്‍ ഉണ്ടെന്ന നിഗമനവും പോലീസ് ഉന്നയിക്കുന്നുണ്ട്.105 മൊബൈല്‍ ഫോണുകളോളം ഇവരില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇവരില്‍ ആറ് പേര്‍ ജാര്‍ഖണ്ഡില്‍ നിന്നുള്ളവരും രണ്ട് പേര്‍ പശ്ചിമ ബംഗാള്‍ സ്വദേശികളുമാണ്.