ജയിലിൽ ഒരുമിച്ചിരുന്ന് മോഷണത്തിന് പദ്ധതി, ജയിൽ നിന്ന് ഇറങ്ങി വീണ്ടും മോഷണം

പേരകം തൈക്കാട്ടിൽ നിഖിലിന്റെ വീട്ടുമുറ്റത്തു പാർക്ക് ചെയ്തിരുന്ന ബുള്ളറ്റ് രാത്രി മോഷ്ടിച്ച കേസിലാണ് ഇരുവരും അറസ്റ്റിലായത്. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മനാഫിനെ വടക്കേകാട് നിന്നും മാഹിലിനെ കൊടുങ്ങല്ലൂരിൽ നിന്നും കസ്റ്റഡിയിലെടുത്തത്.

author-image
Rajesh T L
New Update
thiefs

തൃശൂർ: നിരവധി മോഷണ കേസുകളിൽ പ്രതിയായ രണ്ട് പേരെ ഗുരുവായൂർ പൊലീസ് അറസ്റ്റ് ചെയ്തു. മല്ലാട് സ്വദേശി പുതുവീട്ടിൽ മനാഫ്, കൊടുങ്ങല്ലൂർ കോട്ടപ്പുറം മുസിരിസ് പാർക്കിനടുത്ത്  ഇടപ്പള്ളി വീട്ടിൽ മാഹിൽ എന്നിവരെയാണ് ഗുരുവായൂർ പൊലീസ് എസ് എച്ച് ഒ സി പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ ശരത് സോമനും സംഘവും അറസ്റ്റ് ചെയ്തത്‌.

പേരകം തൈക്കാട്ടിൽ നിഖിലിന്റെ വീട്ടുമുറ്റത്തു പാർക്ക് ചെയ്തിരുന്ന ബുള്ളറ്റ് രാത്രി മോഷ്ടിച്ച കേസിലാണ് ഇരുവരും അറസ്റ്റിലായത്. ഫെബ്രുവരി നാലാം തിയ്യതി പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മനാഫിനെ വടക്കേകാട് നിന്നും മാഹിലിനെ കൊടുങ്ങല്ലൂരിൽ നിന്നും കസ്റ്റഡിയിലെടുത്തത്.

ഗുരുവായൂർ സ്റ്റേഷനിലെ മറ്റൊരു ബുള്ളറ്റ് മോഷണ കേസിൽ ഉൾപ്പെട്ടു ജയിലിൽ കഴിഞ്ഞിരുന്ന മാഹിലും വടക്കേകാട്, ചാവക്കാട് സ്റ്റേഷനിലെ ക്ഷേത്ര മോഷണ കേസുകളിലും മറ്റും ഉൾപ്പെട്ടു ജയിലിൽ കഴിഞ്ഞിരുന്ന മനാഫും ജയിലിലെ പരിചയം വെച്ചാണ് ഒന്നിച്ചു മോഷണത്തിന് ഇറങ്ങിയതെന്നും പൊലീസ് പറയുന്നു. 'ഇരുവർക്കുമെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

kerala Robbery