പതിമൂന്നുകാരിയെ ലൈഗിംകപീഡനത്തിനിരയാക്കിയ പ്രതിക്ക് കഠനതടവും പിഴയും ശിക്ഷ

2021ല്‍ ചിറ്റാര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. പത്തനംതിട്ട അതിവേഗ കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസാണ് വിധി പുറപ്പെടുവിച്ചത്

author-image
Punnya
New Update
pocso case

പത്തനംതിട്ട: പതിമൂന്നുകാരിയായ പെണ്‍കുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 30 വര്‍ഷം കഠിനതടവും രണ്ടരലക്ഷം രൂപ പിഴയും ശിക്ഷ. 2021ല്‍ ചിറ്റാര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. ചിറ്റാര്‍ കൊടുമുടി പുതുപ്പറമ്പില്‍ വീട്ടില്‍നിന്നും കൊടുമുടി ജയഭവനം വീട്ടില്‍ വാടകക്ക് താമസിക്കുന്ന പി.ടി. ഷെബിനെയാണ് (39) കോടതി ശിക്ഷിച്ചത്. പത്തനംതിട്ട അതിവേഗ കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസാണ് വിധി പുറപ്പെടുവിച്ചത്. 2021 ഒക്ടോബര്‍ 15ന് വൈകീട്ട് കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചുകയറിയ പ്രതി ലൈംഗികപീഡനത്തിന് വിധേയയാക്കുകയായിരുന്നു. നഗ്നചിത്രം ഫോണില്‍ പകര്‍ത്തുകയും ചെയ്തു. അന്നത്തെ ചിറ്റാര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ബി. രാജേന്ദ്രന്‍ പിള്ളയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വീട്ടില്‍ അതിക്രമിച്ചുകടന്നതിന് ഏഴുവര്‍ഷം കഠിനതടവും 25000 രൂപയും പോക്‌സോ നിയമത്തിലെ എഴ്, എട്ട് വകുപ്പുകള്‍ പ്രകാരം മൂന്നു വര്‍ഷവും 25000 രൂപയും, 4(2), 3(യ) വകുപ്പുകള്‍ അനുസരിച്ച് 20 വര്‍ഷവും രണ്ടുലക്ഷം രൂപയുമാണ് ശിക്ഷിച്ചത്. പിഴത്തുക കുട്ടിക്ക് നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ ഒന്നര വര്‍ഷത്തെ അധിക കഠിനതടവ് കൂടി അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ റോഷന്‍ തോമസ് ഹാജരായി.

pocso imprisonment 30 years