പോക്‌സോ കേസ്; പ്രതിക്ക് 55 വര്‍ഷം കഠിനതടവും പിഴയും

പോക്‌സോ കേസ് പ്രതിക്ക് 55 വര്‍ഷം കഠിനതടവും 1,40,000 രൂപ പിഴയും വിധിച്ചു.

author-image
Athira Kalarikkal
Updated On
New Update
crime..

Representational Image

Listen to this article
0.75x 1x 1.5x
00:00 / 00:00

 

മൂവാറ്റുപുഴ :പോക്‌സോ കേസ് പ്രതിക്ക് 55 വര്‍ഷം കഠിനതടവും 1,40,000 രൂപ പിഴയും വിധിച്ചു. കോട്ടയം മുണ്ടൂര്‍ ഭാഗത്ത് വട്ടമറ്റംചിറയില്‍ വീട്ടില്‍ പാസ്റ്റര്‍ മണി (54) യെയാണ് മൂവാറ്റുപുഴ പോക്‌സോ കോടതി ജഡ്ജി പി.വി. അനീഷ് കുമാര്‍ ശിക്ഷിച്ചത്. കുട്ടമ്പുഴ പൊലീസ് സ്റ്റേഷന്‍ റജിസ്റ്റര്‍ ചെയ്ത കേസിലാണു ശിക്ഷ.

 പ്രോസിക്യൂഷന്‍ ഭാഗത്തിനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ആര്‍. ജമുന ഹാജരായി. അന്വേഷണസംഘത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ശശികുമാര്‍, എഎസ്‌ഐ അജിത് കുമാര്‍, എസ്സിപിഒ സൈനബ എന്നിവര്‍ ഉണ്ടായിരുന്നു.

 

POCSO Case imprisonment