പെണ്‍കുട്ടിയെ ലൈംഗികമായി  ഉപദ്രവിച്ചു; 58 വര്‍ഷം തടവും പിഴയും

2016-ലാണ് കേസിന് ആസ്പദമായ സംഭവം.അതിജീവിത പഠിക്കുന്ന സ്‌കൂളിലെ അധ്യാപകരുടെ ഇടപെടലിനെത്തുടര്‍ന്ന് വിവരം ബന്ധുക്കള്‍ ചൈല്‍ഡ് ലൈനില്‍ അറിയിച്ചിരുന്നു.

author-image
Jayakrishnan R
New Update
pocso case



കരുനാഗപ്പള്ളി:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവിന്  58 വര്‍ഷം തടവും 3.85 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു . കൊല്ലം ഈസ്റ്റ്  നിധിന്‍നിവാസില്‍ ബേബി രാജിനെയാണ് ശിക്ഷിച്ചത്.പിഴ ഒടുക്കിയില്ലെങ്കില്‍ മൂന്നുവര്‍ഷവും ഏഴുമാസവുംകൂടി അധികതടവ് അനുഭവിക്കണം. കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്ജി എ. സമീറാണ് ശിക്ഷ വിധിച്ചത്. 
2016-ലാണ് കേസിന് ആസ്പദമായ സംഭവം.അതിജീവിത പഠിക്കുന്ന സ്‌കൂളിലെ അധ്യാപകരുടെ ഇടപെടലിനെത്തുടര്‍ന്ന് വിവരം ബന്ധുക്കള്‍ ചൈല്‍ഡ് ലൈനില്‍ അറിയിച്ചിരുന്നു. ചൈല്‍ഡ് ലൈനിന്റെ നിര്‍ദേശപ്രകാരം കൊല്ലം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 17 സാക്ഷികളെ വിസ്തരിച്ചു. 14 രേഖകള്‍ ഹാജരാക്കി.
കൊല്ലം ഈസ്റ്റ് പോലീസ് എസ്എച്ച്ഒ ആയിരുന്ന ജി. അരുണാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍.സി. പ്രേംചന്ദ്രന്‍ ഹാജരായി. പ്രോസിക്യൂഷന്‍ നടപടികള്‍ എഎസ്ഐ മഞ്ജു ഏകീകരിച്ചു.

 

 

Crime pocso