മതിലകം: വിദേശത്തുനിന്നെത്തിയ പോക്സോ കേസ് പ്രതി പിടിയില്‍. കൂളിമുട്ടം നെടുപറമ്പ് സ്വദേശി വടക്കനോളി അബു താഹിറി(24)നെയാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്. 2023-ല്‍ മതിലകം പോലീസ് രജിസ്റ്റര്‍ചെയ്ത രണ്ടു പോക്സോ കേസുകളിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായിരുന്ന അബു താഹിര്‍ സംഭവത്തിനുശേഷം യുഎഇയിലേക്ക് കടക്കുകയായിരുന്നു.
അബു താഹിര്‍ കുറ്റക്കാരനാണെന്നു കണ്ട് രണ്ടു കേസുകളിലും കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇയാളെ പിടികൂടുന്നതിനായി ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവെച്ചിരുന്നു.
രഹസ്യമായി ഷാര്‍ജയില്‍നിന്ന് കാഠ്മണ്ഡു വഴി ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അതിര്‍ത്തിയില്‍വെച്ചായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്.
അവിടെനിന്ന് ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചായിരുന്നു അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മതിലകം എസ്എച്ച്ഒ എം.കെ. ഷാജി, എസ്‌ഐമാരായ മുഹമ്മദ് റാഫി, റിജി സുമേഷ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.