/kalakaumudi/media/media_files/2025/07/10/mdma-cade-pocso-2025-07-10-15-23-32.png)
തിരുവനന്തപുരം : പോക്സോ കേസ് പ്രതി എംഡിഎംഎയുമായി പിടിയില്‍.തിരുവനന്തപുരത്ത് മുട്ടത്തറ പൊന്നറനഗര്‍ സ്വദേശി ഗോപകുമാര്‍ (24) ആണ് ഡാന്‍സാഫ് സംഘത്തിന്റെയും ഫോര്‍ട്ട് പൊലീസിന്റെയും പരിശോധനയില്‍ പിടിയിലായത്.32 ഗ്രാം എംഡിഎംഎയാണ് ഇയാളില്‍നിന്നു പിടികൂടിയത്.2022 ല്‍ ഫോര്‍ട്ട് പൊലീസ് റജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ പ്രതിയാണ് ഇയാള്‍.ചോദ്യം ചെയ്യലിനിടെയാണ് ഗോപകുമാര്‍ പോക്‌സോ കേസ് പ്രതിയാണെന്ന് പൊലീസിനു മനസ്സിലായത്.ബെംഗളൂരുവില്‍ നിന്ന് ചില്ലറ വില്‍പനയ്‌ക്കെത്തിച്ച എംഡിഎംഎ ഇയാള്‍ തിരുവനന്തപുരത്തിന്റെ പല സ്ഥലങ്ങളിലും വിറ്റിരുന്നു.ഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കസ്റ്റഡിയിലെടുത്തത്.