സ്‌കൂള്‍ പ്രവേശനോത്സവത്തിനെത്തി പോക്‌സോകേസ് പ്രതി ; മുകേഷ് എം നായര്‍ എത്തിയത് പ്രതീക്ഷിക്കാതെ എന്ന് വിശദീകരണം

കേസ് അന്വേഷണം പുരോഗമിക്കുന്ന വേളയിലാണ് തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്‌കൂളില്‍ പ്രതി പ്രവേശനോത്സവത്തില്‍ അതിഥിയായി എത്തിയത്.

author-image
Sneha SB
New Update
POSCO CASE

തിരുവനന്തപുരം : ഫോര്‍ട്ട് ഹൈസ്‌കൂളിലെ പ്രവേശനോത്സവത്തില്‍ പോക്‌സോ കേസ് പ്രതി എത്തിയത് വിവാദത്തില്‍.വ്‌ലോഗര്‍ മുകേഷ് എം നായര്‍ ആണ് വിഷിഷ്ടാതിഥിയായി തിങ്കളാഴ്ച സ്‌കൂളില്‍ എത്തിയത്.കോവളത്തെ റിസോര്‍ട്ടില്‍ വച്ച് റീല്‍സ് ചിത്രീകരണത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നും ,അര്‍ദ്ധനഗ്നയാക്കി റീല്‍സ് ചിത്രീകരിച്ചെന്നും സംബന്ധിച്ച് കുട്ടിയുടെ മാതാപിതാക്കള് നല്‍കിയ പരാതിയില്‍ മുകേഷ് എം നായര്‍ക്കെതിരെ പൊലീസ് ഏപ്രിലില്‍ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.കേസ് അന്വേഷണം പുരോഗമിക്കുന്ന വേളയിലാണ് തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്‌കൂളില്‍ പ്രതി പ്രവേശനോത്സവത്തില്‍ അതിഥിയായി എത്തിയത്.ഏതേ സമയം മുകേഷ് അതിഥിയായി സ്‌കൂളില്‍ എത്തുന്നതായി അറിയില്ലായിരുന്നുവെന്നും സ്‌കൂളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് ഇയാളെ സ്‌കൂളിലേക്ക് കൊണ്ടുവന്നതെന്നുമാണ് പ്രധാനാദ്യാപകന്‍ പറയുന്നത്.പരിപാടി പകുതി ആയപ്പോഴാണ് മുകേഷ് കയറി വന്നതെന്നും പ്രധാന അദ്യാപകന്‍ പറയുന്നു.

pocso