/kalakaumudi/media/media_files/2025/02/05/rjKURYloglr18wSBfKMt.jpeg)
അറസ്റ്റിലായ അജ്മല്‍ ആരിഫ്
ആലപ്പുഴ: പോക്‌സോ കേസില്‍ ബീഹാര്‍ സ്വദേശി അറസ്റ്റില്‍. അമ്പലപ്പുഴ വടക്ക് വടക്കേ തയ്യില്‍ വീട്ടില്‍ അബൂബക്കറിന്റെ മകന്‍ മുജീബിന്റെ വാടക വീടായ ഏഴര പീടികയില്‍ താമസിക്കുന്ന മുഹമ്മദ്ദീന്‍ മിയാന്റെ മകന്‍ അജ്മല്‍ ആരിഫ് ( 23) നെ ആണ് പിടികൂടിയത്. അമ്പലപ്പുഴ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ പ്രതീഷ്‌കുമാര്‍ എം ന്റെ നേതൃത്വത്തില്‍ ഉള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.
ജനുവരി 30ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. രാവിലെ 8 മണിയോടെ സ്‌കൂളില്‍ പോകുവാനായി വീട്ടില്‍ നിന്നിറങ്ങി അമ്പലപ്പുഴയിലെത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള മുറിയില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. അമ്പലപ്പുഴ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയായ അജ്മല്‍ ആരിഫിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.