/kalakaumudi/media/media_files/2025/11/12/crime-kanakakumar-2025-11-12-10-45-28.jpg)
തൃശൂർ: ലൈംഗികാതിക്രമ പരാതിയെത്തുടർന്ന് കേരള കലാമണ്ഡലത്തിലെ അധ്യാപകനെതിരെ പോക്സോ കേസ് രേഖപ്പെടുത്തി .
ദേശമംഗലം സ്വദേശിയായ കൂടിയാട്ടം അധ്യാപകൻ കനകകുമാറിനെതിരേയാണ് വിദ്യാർഥികളുടെ പരാതിയെ തുടർന്ന് പോക്‌സോ നിയമപ്രകാരം രണ്ട്കേസെടുത്തത്.
മദ്യപിച്ച ശേഷം അധ്യാപകൻ ക്ലാസ് മുറിയിലേക്ക് വരികയും വിദ്യാർത്ഥികളെ അധിക്ഷേപിച്ച് അശ്ലീല പരാമർശങ്ങൾ നടത്തിയെന്നായിരുന്നു വിദ്യാർത്ഥികളുടെ പരാതി.
പരാതിക്ക് പിന്നാലെ കനകകുമാർ ഒളിവിൽ പോയെന്നും പൊലീസ് ഇയാളെ തിരയുകയാണെന്നും പോലീസ് പറഞ്ഞു.
വിദ്യാർത്ഥിനികൾ നൽകിയ പരാതി സർവകലാശാല അധികൃതർ ചെറുതുരുത്തി പൊലീസിന് കൈമാറി.
കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കനകകുമാറിനെതിരെ പേക്‌സോവകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു.
വൈസ് ചാൻസലർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്
പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
അധ്യാപകൻ വിദ്യാർത്ഥിനികളുടെ ശരീര ഭാഗങ്ങളിൽ സ്പർശിച്ചുവെന്നും ബോഡി ഷെയ്മിങ് നടത്തിയെന്നും കുട്ടികൾ പറയുന്നു.
ഇയാളെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും അന്വേഷണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കനാകകുമാറിനെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചതെന്ന് കലാമണ്ഡലം വൈസ് ചാൻസലർ ബി അനന്തകൃഷ്ണൻ പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
