/kalakaumudi/media/media_files/vGGD1qmbzQCjUVXLBNhQ.jpeg)
മുംബൈ: വിദ്യാര്‍ഥിക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ അധ്യാപിക അറസ്റ്റില്‍. മുംബൈയിലെ പ്രമുഖ സ്‌കൂളിലെ അധ്യാപികയെയാണ് പോക്സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പഞ്ചനക്ഷത്ര ഹോട്ടലുകളിലടക്കം കൊണ്ടുപോയി അധ്യാപിക ലൈംഗികമായി ചൂഷണംചെയ്തെന്നാണ് പരാതി. അധ്യാപികയുടെ ഉപദ്രവം സഹിക്കവയ്യാതായതോടെയാണ് വിദ്യാര്‍ഥി വീട്ടുകാരോട് വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് വീട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. അധ്യാപികയുടെ സുഹൃത്തായ യുവതിക്കെതിരേയും സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
വിദ്യാര്‍ഥിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി വിവസ്ത്രനാക്കി ഉപദ്രവിച്ചെന്നും മദ്യം കുടിപ്പിച്ചെന്നും പരാതിയിലുണ്ട്. അധ്യാപികയുടെ നിരന്തരമായ പീഡനം കാരണം വിദ്യാര്‍ഥിക്ക് മാനസിക-ശാരീരികപ്രശ്നങ്ങള്‍ അനുഭവപ്പെട്ടിരുന്നു. ഇതിന് അധ്യാപിക തന്നെ ചില മരുന്നുകള്‍ നല്‍കിയിരുന്നതായും പോലീസ് പറഞ്ഞു.